മാതൃ സംഘടനയിലേക്ക്....
വെള്ളിപറമ്പ്: വ്യാപാര വ്യവസായി ഹസ്സൻകോയ വിഭാഗം ജില്ലാ സെക്രട്ടറിയും യൂണിറ്റ് പ്രസിഡണ്ടുമായിരുന്ന അഷ്റഫ് നികനക്കണ്ടി മാത്യസംഘടനയിലേക്ക് തിരിച്ചു വന്നു. അദ്ദേഹത്തിന് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി വെള്ളിപറമ്പ് യൂണിറ്റ് പ്രസിഡന്റ് മുളയത്ത് മുഹമ്മദ് ഹാജി മെമ്പർഷിപ്പ് നൽകി.യൂണിറ്റ് ജനറൽ സെക്രട്ടറി മുസമ്മിൽ ബി കെ, ട്രഷറർ കോയ ഹസ്സൻ ഹാജി, എക്സ്ക്യൂട്ടിവ് മെമ്പർ ഫൗസു എന്നിവർ സന്നിഹിതരായിരുന്നു