അന്തര്‍സംസ്ഥാന ബസ് സമരം: സര്‍ക്കാരിനെ അറിയിച്ചിട്ടില്ലെന്ന് ഗതാഗതമന്ത്രി
കൊച്ചി: തിങ്കളാഴ്ച മുതല്‍ നടക്കുന്ന അന്തര്‍സംസ്ഥാന ബസ് സമരത്തെക്കുറിച്ച് സര്‍ക്കാരിനെ അറിയിച്ചിട്ടില്ലെന്ന് ഗതാഗതമന്ത്രി എ.കെ. ശശീന്ദ്രന്. നോട്ടീസ് നല്‍കാതെയാണ് ബസുകളുടെ സമരം. മാധ്യമങ്ങളിലൂടെയാണ് സമരത്തെക്കുറിച്ച് അറിഞ്ഞതെന്നും മന്ത്രി പറഞ്ഞു.
അതേസമയം, കല്ലട ബസില്‍ യാത്രക്കാരെ മര്‍ദിച്ച സംഭവത്തില്‍ ബസിന്റെ പെര്‍മിറ്റ് റദ്ദാക്കാത്തത് എന്തുകൊണ്ടാണെന്ന് പരിശോധിക്കുമെന്നും മന്ത്രി അറിയിച്ചു.