Peruvayal News

Peruvayal News

ഗള്‍ഫില്‍ നിന്നും കേരളത്തിലേക്കുള്ള വിമാനയാത്രാ നിരക്ക് കൊള്ള തുടരുന്നു

ഗള്‍ഫില്‍ നിന്നും കേരളത്തിലേക്കുള്ള വിമാനയാത്രാ നിരക്ക് കൊള്ള തുടരുന്നു



ഗള്‍ഫില്‍ നിന്നും കേരളത്തിലേക്കുള്ള വിമാനയാത്രാ നിരക്കിലെ കൊള്ള വരുന്ന മൂന്ന് മാസങ്ങളില്‍ തുടരുമെന്നുതന്നെയാണ് സൂചന. ഏറ്റവും കൂടുതല്‍ പ്രവാസികളുള്ള സൗദിയിൽ നിന്നും 1000 റിയാൽ മുതലുള്ള വർദ്ധനവാണ് ഇക്കാലയളവിൽ കാണിക്കുന്നത്. ജെറ്റ് എയർവേയ്സ് സർവീസ് നിര്‍ത്തിയതും ടിക്കറ്റ് നിരക്ക് വർദ്ധനവിന് കാരണമായിട്ടുണ്ട്.

ജിദ്ദയില്‍ നിന്നാണ് ഏറ്റവും കൂടുതല്‍ പ്രവാസികള്‍ കേരളത്തിലെത്തുന്നത്. നിലവിൽ കോഴിക്കോട് - ജിദ്ദ വൺവേ നിരക്ക് ആരംഭിക്കുന്നത് തന്നെ 25,000 രൂപയിൽ നിന്നാണ്. 50,000 വരെ നീളുന്നു ഈ നിരക്ക്. റിട്ടേൺ നിരക്ക് നല്‍കിയാലേ ഒരു വശത്തേക്ക് മാത്രം പോകാനാകൂ എന്നതാണ് ഇപ്പോഴത്തെ അവസ്ഥ. നേരത്തെയുണ്ടായിരുന്ന സീറ്റുകൾ കുറഞ്ഞതും നിരക്ക് വർദ്ധനവിന് കാരണമായിട്ടുണ്ട്.


സൗദിയിലെ പ്രവാസികൾക്ക് അടുത്ത കാലത്തുണ്ടായ അധിക ചെലവിനോടൊപ്പം ടിക്കറ്റ് നിരക്ക് വർദ്ധനവ് കൂടി താങ്ങേണ്ടി വരുന്നു. നിരക്ക് കൊള്ളക്കെതിരെ പലരുടെയും കൂടിക്കാഴ്ചയും പ്രസ്താവനകളുമല്ലാതെ മാറ്റമൊന്നുമില്ലെന്ന് ചുരുക്കം

Don't Miss
© all rights reserved and made with by pkv24live