കാലവര്‍ഷം സജീവമായി; ഇന്നും നാളെയും ശക്തമായ മഴക്ക് സാധ്യത
കേരളത്തില്‍ കാലവര്‍ഷം സജീവമായി. ഇന്നും നാളെയും ശക്തമായ മഴക്ക് സാധ്യതയുള്ളതിനാല്‍ സംസ്ഥാനത്ത് ഒാറഞ്ച് അലേര്‍ട്ട് പ്രഖ്യാപിച്ചു. കടല്‍ പ്രക്ഷുബ്ധമായതിനാല്‍ മത്സ്യതൊഴിലാളികള്‍ ശ്രദ്ധിക്കണമെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം മുന്നറിയിപ്പ് നല്‍കി. തിരുവാതിര ഞാറ്റുവേലക്കൊപ്പം മഴയും കനത്തു. കേരളത്തിലെ എല്ലാജില്ലകളിലും വ്യാപകമായി മഴ കിട്ടിത്തുടങ്ങി. കണ്ണൂരില്‍ അഞ്ച് സെന്‍റിമീറ്ററും ചേര്‍ത്തലയിലും പിറവത്തും മൂന്ന് സെന്‍റി മീറ്ററും മഴ രേഖപ്പെടുത്തി. വരുന്ന രണ്ട് ദിവസം കൂടി പരക്കെ മഴപെയ്യും , ഒറ്റപ്പെട്ട കനത്ത മഴക്കും സാധ്യതയുണ്ട്. 48 മണിക്കൂര്‍നേരത്തേക്ക് സംസ്ഥാനത്ത് ഒാറഞ്ച് അലേര്‍ട്ട് നിലവിലുണ്ട്. ബംഗാള്‍ ഉള്‍ക്കടലില്‍ രൂപമെടുത്ത ന്യൂനമര്‍ദ്ദമാണ് കാലവര്‍ഷത്തെ ശക്തിപ്പെടുത്തിയത്. മണിക്കൂറില്‍ 50 കിലോമീറ്റര്‍വരെ വേഗതയുള്ള കാറ്റിനും ഇടയുണ്ട്. കടല്‍ക്ഷോഭം ഉള്ളതിനാല്‍മത്സ്യതൊഴിലാളികള്‍ കടലില്‍പോകരുതെന്ന് കാലാവസ്ഥാ കേന്ദ്രം അറിയിച്ചു.