Peruvayal News

Peruvayal News

ഹോട്ടല്‍ മേഖലയില്‍ തൊഴില്‍വകുപ്പ് നടത്തിയ സംസ്ഥാനതല പരിശോധനയില്‍ നിയമം പാലിക്കാത്തവര്‍ക്കെതിരെ കര്‍ശനനടപടികള്‍ ആരംഭിച്ചു

ഹോട്ടല്‍ മേഖലയില്‍ തൊഴില്‍വകുപ്പ് നടത്തിയ സംസ്ഥാനതല 

പരിശോധനയില്‍ നിയമം പാലിക്കാത്തവര്‍ക്കെതിരെ കര്‍ശനനടപടികള്‍ ആരംഭിച്ചു



കേരളത്തില്‍ ഹോട്ടല്‍  മേഖലകളില്‍ ജോലി ചെയ്യുന്നവര്‍ക്ക് നിയമപ്രകാരമുള്ള           സൗകര്യങ്ങള്‍ ലഭ്യമാക്കിയിട്ടുണ്ടെന്ന് ഉറപ്പു വരുത്തുന്നതിനായി തൊഴില്‍ വകുപ്പ്                   സംസ്ഥാനവ്യാപകമായി മിന്നല്‍ പരിശോധന നടത്തി. ആകെ 247 സ്ഥാപനങ്ങളില്‍ പരിശോധന       നടത്തിയതില്‍ നിയമലംഘനങ്ങള്‍ കണ്ടെത്തിയ സ്ഥാപനങ്ങള്‍ക്ക് നോട്ടീസ് നല്‍കി.


  ബാലവേല നിരോധന നിയമം, കേരള ഷോപ്‌സ് & എസ്റ്റാബ്ലിഷ്‌മെന്റ് ആക്ട്, മിനിമം വേതന നിയമം, നാഷണല്‍ & ഫേസ്റ്റിവല്‍ ഹോളിഡേ എന്നീ  ആക്ടുകള്‍ പ്രകാരം തൊഴിലിടങ്ങളില്‍ തൊഴിലാളികള്‍ക്ക് നിര്‍ദേശിക്കപ്പെട്ട സൗകര്യങ്ങള്‍ ഉറപ്പാക്കിയിട്ടുണ്ടോയെന്ന് പരിശോധിക്കണമെന്ന്  തൊഴിലും      നൈപുണ്യവും     വകുപ്പു മന്ത്രി ടി.പി.രാമകൃഷ്ണന്‍ നല്‍കിയ നിര്‍ദ്ദേശത്തിന്റെ അടിസ്ഥാനത്തിലാണ് സംസ്ഥാന വ്യാപകമായി പരിശോധന നടത്താന്‍ ലേബര്‍ കമ്മീഷണര്‍ സി.വി.സജന്‍, അഡീഷണല്‍ ലേബര്‍ കമ്മീഷണര്‍ (എന്‍ഫോഴ്‌സ്‌മെന്റ്) ബിച്ചു ബാലന് മിന്നല്‍ പരിശോധനയ്ക്കുള്ള ഉത്തരവ് നല്‍കിയത്.


റീജിയണല്‍ ജോയിന്റ് ലേബര്‍ കമ്മീഷണര്‍മാരുടെ മേല്‍നോട്ടത്തില്‍ ജില്ലാതലങ്ങളില്‍ ജില്ലാ ലേബര്‍ ഓഫീസര്‍മാരുടെ നേതൃത്വത്തിലായിരുന്നു പരിശോധന.  കൊല്ലം റീജിയണലില്‍ 78         ഇടങ്ങളിലും എറണാകുളം റീജിയണലില്‍ 110 സ്ഥാപനങ്ങളിലും കോഴിക്കോട് റീജിയണലില്‍        59 ഇടങ്ങളിലും നടത്തിയ പരിശോധനയില്‍ നിയമലംഘനം കണ്ടെത്തിയ സ്ഥാപനങ്ങള്‍ക്ക്      നോട്ടീസ് നല്‍കി. തലസ്ഥാനത്തെ ഒരു ഹോട്ടലില്‍ നിന്നു 17 വയസ്സുള്ള ത്രിപുര സ്വദേശിയെ ജോലി ചെയ്യിപ്പിക്കുന്നതായി കണ്ടെത്തി. ബാലവേല നിരോധനനിയമത്തിന്റെ പരിധിയില്‍ വരാത്തതിനാല്‍ ജുവനൈല്‍ജസ്റ്റിസ്ആക്റ്റ ്പ്രകാരമുള്ള തുടര്‍ നടപടികള്‍ക്കായി  ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റിക്ക് കൈമാറി. പരിശോധനയില്‍ നിയമലംഘനം കണ്ടെത്തിയ എല്ലാ      സ്ഥാപനങ്ങള്‍ക്കും മേല്‍ നിയമ നടപടികള്‍  ആരംഭിച്ചു.  വരും ദിവസങ്ങളിലും കര്‍ശന പരിശോധന     തുടരുമെന്ന് ലേബര്‍ കമ്മീഷണര്‍ വ്യക്തമാക്കി.

Don't Miss
© all rights reserved and made with by pkv24live