Peruvayal News

Peruvayal News

കൊല്ലം ജില്ലയിലും, സമീപ ജില്ലകളിലും ഇരുചക്രവാഹനങ്ങള്‍ മോഷ്ടിച്ചു വന്നിരുന്ന സംഘത്തെ കൊല്ലം സിറ്റി പോലിസ് പിടികൂടി.

കൊല്ലം ജില്ലയിലും, സമീപ ജില്ലകളിലും ഇരുചക്രവാഹനങ്ങള്‍ മോഷ്ടിച്ചു വന്നിരുന്ന സംഘത്തെ കൊല്ലം സിറ്റി പോലിസ് പിടികൂടി.



പള്ളിമുക്ക് സ്വദേശികളായ മാഹിന്‍ (18) അസ്ഹറുദ്ദീന്‍ (18) നൗഫല്‍ (18), മേവറം സ്വദേശിയായ അസ്ലാം (18) എന്നിവരാണ് 19.06.2019 -ല്‍ അറസ്റ്റിലായത്.

പകല്‍ സമയങ്ങളില്‍ കടകളില്‍ സഹായിയായി നില്‍ക്കുന്ന മാഹീന്‍, കടയിലെ ജോലി അവസാനിച്ചശേഷം, രാത്രികാലങ്ങളില്‍ കൂട്ടാളികളുമായി ബൈക്കില്‍ കറങ്ങിനടന്ന്, ഒറ്റപ്പെട്ടിരിക്കുന്ന ഇരുചക്രവാഹനങ്ങള്‍ കണ്ടെത്തി മോഷ്ടിക്കുകയും വാഹനങ്ങളുടെ നമ്പര്‍ പ്ലേറ്റ് ഇളക്കിമാറ്റിയശേഷം  ടി വാഹനങ്ങളില്‍ സഞ്ചരിച്ച് അന്യസംസ്ഥാന തൊഴിലാളികളുടെ മൊബൈല്‍ ഫോണുകളും മറ്റും തട്ടിപ്പറിക്കുകയും, ആയവ വിറ്റുകിട്ടുന്ന പണം ഉപയോഗിച്ച് ആഡംബര ജീവിതംനയിച്ചു വരികയുമായിരുന്നു . 

കൊല്ലം സിറ്റി പോലിസ് കമ്മീഷണര്‍ ശ്രീമതി മെറിന്‍ ജോസഫ് ഐ പി എസ്സിന്‍റെ നേതൃത്വത്തില്‍, സ്പെഷ്യല്‍ ബ്രാഞ്ച് അസ്സിസ്റ്റന്‍റ് കമ്മീഷണര്‍ ശ്രീ. എസ്. ഷിഹാബുദ്ദീന്‍, കൊല്ലം ഈസ്റ്റ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ ശ്രീ. രാജേഷ്, സബ്ബ് ഇന്‍സ്പെക്ടര്‍മാരായ ബിജു,  ഗോപകുമാര്‍, സി.പി.ഒ മാരായ ബൈജു പി ജറോം, സുനില്‍, സജു, സീനു, മനു, റിബു, ശ്രിജു, ലിനു, സിജോ എന്നീവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്.

Don't Miss
© all rights reserved and made with by pkv24live