മുതുവല്ലൂർ ഗ്രാമ പഞ്ചായത്ത്
ഐ.എസ്.ഒ സർട്ടിഫിക്കേഷൻ പ്രഖ്യാപനവും, ഉദ്യോഗസ്ഥരെ അനുമോദിക്കലും.
29.6.19 ശനി ഉച്ചക്ക് 2 മണിക്ക്
പഞ്ചായത്ത് കോൺഫറൻസ് ഹാളിൽ..
ഉത്ഘാടനം : ടി.വി. ഇബ്രാഹിം ബഹു. കൊണ്ടോട്ടി MLA
കഴിഞ്ഞ മെയ് 9 ന് മുതുവല്ലൂർ ഗ്രാമ പഞ്ചായത്തിനു
ISO 9001-2015 അംഗീകാരം ലഭിച്ചതുമായി ബന്ധപ്പെട്ട പ്രഖ്യാപനം നടത്തുന്നതിനും, സർട്ടിഫിക്കറ്റ് കൈമാറലും, ഉദ്യോഗസ്ഥരെ അനുമോദിക്കലും പരിപാടി 29-06-2019 ന് ഉച്ചക്ക് 2 മണിക്ക് പഞ്ചായത്ത് കോൺഫറൻസ് ഹാളിൽ വെച്ച് നടത്തുന്നതിന് തീരുമാനിച്ചിട്ടുണ്ട്. കഴിഞ്ഞ കാല ഭരണസമിതികളിലെ അംഗങ്ങളെ പ്രത്യേകം ആദരിക്കുന്നതാണ്. ചടങ്ങില്‍ ബഹു. എം.എല്‍.എ ടി.വി. ഇബ്രാഹീം സാഹിബ്, ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് എ.പി ഉണ്ണികൃഷ്ണന്‍, സമീപ പഞ്ചായത്തുകളിലെ പ്രസിഡന്‍റുമാര്‍, ജില്ലാ ബ്ലോക്ക് മെമ്പര്‍മാര്‍, മറ്റു വിശിഷ്ട വ്യക്തികള്‍ സംബന്ധിക്കും.
കഴിഞ്ഞ രണ്ട് ഭരണസമിതികളുടെ തുടര്‍ച്ചയായി വന്ന നിലവിലുള്ള മൂന്നാമത്തെ ഭരണസമിതി കാലയളവില്‍ ഒരുപാട് പുതിയ നേട്ടങ്ങള്‍ കൈവരിക്കാനായിട്ടുണ്ട്. പദ്ധതി നിര്‍വഹണത്തില്‍ പിന്നിട്ട രണ്ട് വര്‍ഷവും 100 ശതമാനം നേട്ടം കൈവരിക്കാനായി. ജില്ലയില്‍ 3 പഞ്ചായത്തുകള്‍ക്ക് ലോകബാങ്കിന്‍റെ അധിക ധനസഹായം ലഭിച്ചപ്പോള്‍ അതിലുള്‍പ്പെട്ട മുതുവല്ലൂരില്‍ 2 കോടി രൂപ ഉപയോഗിച്ച് 3 സര്‍ക്കാര്‍ എല്‍.പി സ്കൂളുകള്‍ നവീകരിക്കുകയും രണ്ട് പുതിയ അംഗനവാടി കെട്ടിടങ്ങളും പി.എച്.സി ക്ക് പുതിയ കെട്ടിടവും നിര്‍മ്മിക്കാനായി. ശ്മശാനത്തിന് സ്ഥലം ലഭ്യമാക്കുക എന്ന സങ്കീര്‍ണ്ണമായ പ്രശ്നത്തിന് പരിഹാരമായി 90 സെന്‍റ് സ്ഥലം വിലക്ക് വാങ്ങി. ഭിന്നശേഷിക്കാര്‍ക്ക് ബഡ്സ് സ്കൂള്‍ ആരംഭിച്ചു. കേന്ദ്ര സര്‍ക്കാറിന്‍റെ ഗ്രാമംദത്തെടുക്കല്‍ (SAGY ) പദ്ധതിയില്‍ മുതുവല്ലൂരിനെ ഉള്‍പ്പെടുത്താനായി. അത് പ്രകാരം കൃഷിഭവന് പുതിയ കെട്ടിടം, സ്മാര്‍ട്ട് അംഗനവാടി, ബഡ്സ് സ്കൂള്‍, മൃഗാശുപത്രി, വാച്ചാല്‍ ടൂറിസം പദ്ധതി ഉള്‍പ്പെടെ മുപ്പതോളം പദ്ധതികളും DPC തയ്യാറാക്കി അംഗീകരിച്ചു. ചുള്ളിക്കോട് ലക്ഷം വീട് കോളനിയോടനുബന്ധിച്ച് പുറംപോക്ക് ആയി കിടന്നിരുന്ന 55.5 സെന്‍റ് സ്ഥലം പഞ്ചായത്തിന്‍റെ ആസ്തിയില്‍ കൊണ്ട് വന്നു. ഈ കാലയളവില്‍ തന്നെ കേരളോത്സവം നടത്തിപ്പില്‍ സംസ്ഥാന പുരസ്കാരവും ലഭിച്ചു. ഇപ്പോള്‍
മുതുവല്ലൂര്‍ ഗ്രാമപഞ്ചായത്ത്
ISO പഞ്ചായത്ത് ആയി മാറുകയും ചെയ്തു. കൊണ്ടോട്ടി അരീക്കോട് ബ്ലോക്ക് പഞ്ചായത്ത് പരിധിയിൽ ആദ്യമായി ISO സർട്ടിഫിക്കറ്റ് ലഭിച്ചത് മുതുവല്ലൂർ ഗ്രാമ പഞ്ചായത്തിനായിരുന്നു.
ഒപ്പ്
കെ എ സഗീർ
പ്രസിഡന്റ്
മുതുവല്ലൂർ gp
9496047848