വായന ദിനത്തിൽ വസന്തം വിരിയിച്ചു കളരാന്തിരി ജി എം എൽ പി സ്കൂൾ
മാനിപുരം: ജിസിസി കെഎംസിസി പട്ടിണിക്കര യൂണിറ്റ്ന്റെയും നാട്ടുകാരുടെയും സഹായത്താൽ കാളരാന്തിരി ജി എം എൽ പി സ്കൂളിൽ സജ്ജമാക്കിയ ലൈബ്രറി & റീഡിങ് റൂം കൊടുവള്ളി ബി പി ഒ ശ്രീ മെഹറലി സർ
കൊടുവള്ളി നഗരസഭ ആരോഗ്യ സ്റ്റാന്റിങ് കമ്മറ്റി ചെയർപേഴ്സൺ ശ്രീമതി: വി സി നൂർജഹാന്റെ അധ്യക്ഷതയിൽ നാടിനു സമർപ്പിച്ചു.
കൗൺസിലർ പി അനീസ് മാസ്റ്റർ, മുൻ എഛ് എം. ഇ കെ മുഹമ്മദ് മാസ്റ്റർ, പട്ടിണിക്കര കെഎംസിസി ഭാരവാഹികളായ പ്രസിഡണ്ട് കെ ഖാലിദ്, കെ കെ സലാം, കെ ഗഫൂർ, മുഹമ്മദ് പി, പിടിഎ പ്രസിഡണ്ട് ടി കെ ശംസുദ്ധീൻ, എംപിടിഎ ചെയർ പേർസന് ഫൗസിയ ലത്തീഫ്, ലത്തീഫ് പട്ടിണിക്കര, ജബ്ബാർ കെ, ഷാബു മാസ്റ്റർ കെ, ബിആർസി ട്രെയിനർ ഷൈജ ടീച്ചർ, സ്റ്റാഫ് സെക്രട്ടറി മുഹമ്മദ് മാസ്റ്റർ, എസ് ആർ ജികൺവീനർ മഹമൂദ് മാസ്റ്റർ, അഡ്വ:അബ്ദുൽ ഗഫൂർ എന്നിവർ ആശംസകൾ അർപ്പിച്ചു.
ഹെഡ് മാസ്റ്റർ, ടി ഡി അബ്ദുൽ ഖാദർ സ്വാഗതവും സീനിയർ അസിസ്റ്റന്റ് എ കെ റംല ടീച്ചർ നന്ദിയും പറഞ്ഞു.