ഫീസ് നിയന്ത്രണ സമിതിയും പ്രവേശന മേല്‍നോട്ട സമിതിയും രൂപീകരിച്ച് ഉത്തരവായതായി.
മെഡിക്കല്‍ വിദ്യാഭ്യാസം: ഫീസ് നിയന്ത്രണ സമിതി രൂപീകരിച്ചു തിരുവനന്തപുരം: കേരള മെഡിക്കല്‍ വിദ്യാഭ്യാസം (സ്വകാര്യ മെഡിക്കല്‍ വിദ്യാഭ്യാസ സ്ഥാപനങ്ങളിലേക്കുള്ള പ്രവേശനം ക്രമപ്പെടുത്തലും നിയന്ത്രിക്കലും) ആക്ടനുസരിച്ച് ജസ്റ്റിസ് (റിട്ട.) ആര്‍ രാജേന്ദ്രബാബു ചെയര്‍പേഴ്‌സണായ ഫീസ് നിയന്ത്രണ സമിതിയും പ്രവേശന മേല്‍നോട്ട സമിതിയും രൂപീകരിച്ച് ഉത്തരവായതായി ആരോഗ്യ വകുപ്പ് മന്ത്രി കെകെ ശൈലജ ടീച്ചര്‍ അറിയിച്ചു. ആരോഗ്യ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ഡോ. രാജന്‍ എന്‍ ഖോബ്രഗഡെ മെമ്പര്‍ സെക്രട്ടറിയും ചാര്‍ട്ടേര്‍ഡ് അക്കൗണ്ടന്റ് എസ് സുരേഷ്ബാബു തുടങ്ങിയവര്‍ അംഗങ്ങളുമായതാണ് ഫീസ് നിയന്ത്രണ സമിതി. ആരോഗ്യ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി മെമ്പര്‍ സെക്രട്ടറിയും നിയമ വകുപ്പ് സെക്രട്ടറി (എക്‌സ് ഒഫിഷ്യോ), പ്രവേശന പരീക്ഷാ കമ്മീഷണര്‍ (എക്‌സ് ഒഫിഷ്യോ) തുടങ്ങിയവര്‍ അംഗങ്ങളുമായതാണ് പ്രവേശന മേല്‍നോട്ട സമിതി.