മടവൂർ ഗ്രാമ പഞ്ചായത്ത്: ഹോം ഷോപ്പ് പദ്ധതി യിലേക്ക്
മടവൂർ : ജില്ല യെ സമ്പൂർണ ഹോം ഷോപ്പ് ജില്ല യായി പ്രഖ്യാപിക്കുന്നതിന്റെ ഭാഗമായി മടവൂർ ഗ്രാമ പഞ്ചായത്ത് ഭരണസമിതിയുടെയും
സി.ഡി.എസിന്റെയും സംയുക്ത യോഗം തീരുമാനിച്ചു. ഇതിന്റെ ഭാഗമായി എല്ലാ വാർഡുകളിലും സി.ഡി.എസ് ജനറൽ ബോഡി യോഗം വിളിച്ചു അപേക്ഷ ഫോം വിതരണം ചെയ്യും. ഒരു വാർഡിൽ ഒരാൾക്ക് മാത്രമാണ് നിയമനം. അപേക്ഷ കരിൽ നിന്നും ജില്ലാ മിഷൻ നേരിട്ട് കൂടി ക്കാഴ്ച നടത്തിയാണ് ഹോം ഷോപ്പ് ഓണർ മാരെ തെരഞ്ഞെടുക്കുന്നത്. ജൂലൈ 15 നുള്ളിൽ പരിശീലനം പൂർത്തീകരിച്ചു ജൂലൈ അവസാന വാരം ബ്ലോക്ക് തല ഉത്ഘാടനം നടത്തും. പരിപാടി പഞ്ചായത്ത് പ്രസിഡന്റ് പി.വി. പങ്കജാക്ഷൻ ഉത്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് ഹസീന ടീച്ചർ അധ്യക്ഷത വഹിച്ചു. സി.ഡി.എസ് ചെയർ പേഴ്സൺ സ്നേഹ പ്രഭ സ്വാഗതം പറഞ്ഞു. പദ്ധതി യെ കുറിച്ച് ഹോം ഷോപ്പ് സി.ഇ.ഒ ഖാദർ വെള്ളിയൂർ സംസാരിച്ചു. മെമ്പർ സെക്രട്ടറി ജിഷ, ഭരണ സമിതി അംഗങ്ങൾ തുടങ്ങിയവർ സംബന്ധിച്ചു.