Peruvayal News

Peruvayal News

തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ മൃതദേഹത്തില്‍നിന്ന് മാല മോഷണം; ജീവനക്കാരി പിടിയില്‍

തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ മൃതദേഹത്തില്‍നിന്ന് മാല മോഷണം; ജീവനക്കാരി പിടിയില്‍



തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ മൃതദേഹത്തിൽ നിന്ന് മാല മോഷ്ടിച്ചുവെന്ന പരാതിയിൽ യുവതി പിടിയിൽ. ആശുപത്രിയിലെ ഗ്രേഡ് 2 ജീവനക്കാരിയായ ജയലക്ഷ്മിയാണ് മെഡിക്കൽ കോളേജ് പോലീസിന്റെ പിടിയിലായത്. വെള്ളിയാഴ്ച രാവിലെ മരിച്ച രാധ എന്ന യുവതിയുടെ മൃതദേഹത്തിൽനിന്ന് ഒന്നര പവന്റെ മാല മോഷ്ടിച്ചുവെന്നാണ് പരാതി.


വ്യാഴാഴ്ച രാത്രിയാണ് വിഷം കഴിച്ച് ആത്മഹത്യ ചെയ്ത മണക്കാട് സ്വദേശിനി രാധയെ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഗുരുതരാവസ്ഥയിലായിരുന്ന രാധ രാവിലെ മരിച്ചു. തുടർന്ന് പോസ്റ്റുമോർട്ടത്തിനു മുമ്പ് മൃതദേഹം ബന്ധുക്കളെ കാണിച്ചപ്പോൾ മാല ഇല്ലായിരുന്നു. മാല നഷ്ടപ്പെട്ട വിവരം ബന്ധുക്കൾ ആശുപത്രി അധികൃതരെ അറിയിക്കുകയും മെഡിക്കൽ കോളേജ് പോലീസിൽ പരാതിപ്പെടുകയും ചെയ്തു.


സംശയം തോന്നി ഡ്യൂട്ടിയിലുണ്ടായിരുന്ന ഗ്രേഡ് 2 ജീവനക്കാരിയെ ചോദ്യം ചെയ്തപ്പോഴാണ് മോഷണ വിവരം പുറത്തറിഞ്ഞത്. 

മൃതദേഹത്തിന്റെ കഴുത്തിൽ കിടന്ന മാല മോഷ്ടിച്ചത് തികഞ്ഞ മനുഷ്യാവകാശ ലംഘനമാണെന്ന് മനുഷ്യാവകാശ പ്രവർത്തകനായ പി.കെ രാജു സമർപ്പിച്ച പരാതിയിൽ പറയുന്നു. 

Don't Miss
© all rights reserved and made with by pkv24live