മൺസൂൺ ആരംഭിക്കും മുമ്പേ ചെറായി ബീച്ച് കടലെടുത്തു
ചെറായി(കൊച്ചി) :തുലാവർഷം കരുത്താർജ്ജിച്ചില്ലെങ്കിലും ചെറായി ബീച്ച് പൂർണ്ണമായും കടലെടുത്തു. ബീച്ച് കടലെടുക്കുന്നത് കാലാകാലങ്ങളിൽ സംഭവിക്കുന്നതാണെങ്കിലും, ഇത്തവണ കടൽ അധികം കേറിയെത്തിയെന്നാണ് ബീച്ച് ഗാർഡുകളുടെ സാക്ഷ്യം.കേരളത്തിൽ ഏറ്റവും കൂടുതൽ ദൈർഘ്യമുള്ള കടൽതീരമുള്ളത് ചെറായി ബീച്ചിലാണ്. 1.5 കിലോ മീറ്റർ. വൃത്തിക്കും, ഒരുപോലെ സുരക്ഷിതത്ത്വത്തിനും കൂടി പേരുകേട്ടതാണ് ഈ ചെറായി കടൽ തീരം. എന്നാൽ മൺസൂകാലം ആരംഭിച്ചതോടെ തന്നെ ചെറായിയിലെ ആ സുന്ദര തീരം പൂർണ്ണമായും കടലെടുത്തു.കാലാകാലങ്ങളിൽ ഇത് സംഭവിക്കുന്നതാണെങ്കിലും ഇത്തവണ ഇത് ഏറെ രൂക്ഷമാണെന്നാണ് ബീച്ച് ഗാർഡുകൾ പറയുന്നത്. ഇതേ തുടർന്ന് ബീച്ചിൽ ഇറങ്ങരുതെന്ന കർശനമായ നിർദ്ദേശം സന്ദർശകർക്ക് നൽകിയിട്ടുണ്ട്. കാറ്റുകൊള്ളാനും, കുളിക്കാനും, വെയിൽ കായുവാനുമെല്ലാമായി വിദേശിയരടക്കം ദിവസേന ആയിരക്കണക്കിനു പേരാണ് ചെറായി ബീച്ച് സന്ദർശിച്ചിരുന്നത്.മധ്യവേനലവിധിക്കാലം ആസ്വദിക്കാനായി നൂറുകണക്കിനു വിദ്യാർത്ഥികളും, രക്ഷിതാക്കളും കൂടി എത്തിയതോടെ എന്നത്തേതിലും കുടുതൽ സജ്ജീവമായിരുന്നു ഇത്തവണ ഈ കടലോരം. ആ ദിവസങ്ങളിൽ 25 മീറ്ററിലേറെ കടലോരവും, അതിലേറെ സുരക്ഷിതമായ കടൽവെള്ള പരപ്പും ഇവിടെ ഉണ്ടായിരുന്നു. എന്നാൽ ഇന്ന് വാക്വേയ്ക്കരികിൽ നിന്നും കടൽ കണ്ട് മടങ്ങേണ്ട അവസ്ഥയാണുള്ളത്.