ഇന്ന് അർജന്റീന ജയിച്ചാൽ സെമിയിൽ സ്വപ്ന പോരാട്ടം.
World Cup Special
കോപ്പ അമേരിക്ക ടൂർണമെന്റിന്റെ ആദ്യ ക്വാർട്ടറിൽ ഇന്ന് പരാഗ്വെയെ കീഴടക്കിയ ബ്രസീൽ, ഇത്തവണ ടൂർണമെന്റിന്റെ സെമിയിലെത്തുന്ന ആദ്യ ടീമായി മാറി. നിശ്ചിത സമയത്ത് ഗോൾ രഹിതമായി നിന്ന മത്സരത്തിൽ പെനാൽറ്റി ഷൂട്ടൗട്ടിനൊടുവിലായിരുന്നു ബ്രസീൽ ജയം. ഇന്ന് നടക്കുന്ന രണ്ടാം ക്വാർട്ടറിലെ വിജയികളെയാണ് സെമി ഫൈനലിൽ അർജന്റീന നേരിടുക. അത് കൊണ്ടുതന്നെ ഇന്ന് നടക്കുന്ന അർജന്റീന – വെനസ്വേല കാർട്ടർ പോരാട്ടത്തിൽ അർജന്റീന ജയിച്ചാൽ സെമി ഫൈനലിൽ ബ്രസീൽ-അർജന്റീന സ്വപ്ന പോരാട്ടം കാണാൻ ആരാധകർക്ക് സാധിക്കും.
ഗ്രൂപ്പ് ഘട്ടത്തിലെ അവസാന മത്സരത്തിൽ ഖത്തറിനെ 2-0 ന് കീഴടക്കി ബി ഗ്രൂപ്പിലെ രണ്ടാം സ്ഥാനക്കാരായാണ് അർജന്റീന ഇത്തവണ കോപ്പ ക്വാർട്ടറിലെത്തിയത്. അതേ സമയം ബ്രസീൽ ഉൾപ്പെട്ട എ ഗ്രൂപ്പിലെ രണ്ടാം സ്ഥാനക്കാരായാണ് വെനസ്വേല ക്വാർട്ടറിലെത്തിയത്. ഇന്ന് അർജന്റീന ജയിച്ചാൽ സെമിയിൽ അർജന്റീന-ബ്രസീൽ ആവേശപോരാട്ടം കാണാൻ ആരാധകർക്ക് ഭാഗ്യമുണ്ടാകുമെങ്കിലും അത് നടക്കാൻ 50/50 സാധ്യത മാത്രമാണുള്ളത്. നിലവിലെ ഫോമിൽ അർജന്റീനയ്ക്ക്, വെനസ്വേല കടുത്ത എതിരാളികളാണ് എന്നതാണ് ഇതിന് കാരണം.