ജീവകാരുണ്യ പ്രവർത്തകരെ മൈത്രി വെട്ടുപാറ ആദരിച്ചു.
വെട്ടുപാറ : മികച്ച രീതിയിൽ ജീവകാരുണ്യ പ്രവർത്തനം നടത്തിയവരെ മൈത്രി വെട്ടുപാറ ആദരിച്ചു.
ഈ കഴിഞ്ഞ വേനൽ കാലത്ത് കുടിവെള്ള വിതരണം നടത്തി ജനങ്ങൾക്ക് ഒരുപാട് ആശ്വാസം നൽകിയ അൽ ജമാൽ നാസറിനെയും, കുടിവെള്ള വിതരണം നടത്താൻ മൈത്രി വെട്ടുപാറയെ സഹായിക്കുകയും, സ്വന്തമായി കുടിവെള്ള വിതരണം നടത്തുകയും ചെയ്ത വെട്ടത്തൂർ വി എഫ് സി ക്ലബിനെയും, മൈത്രി പ്രവാസി ചാരിറ്റി നടത്തിയ കുടിവെള്ള വിതരണത്തിൽ മുഖ്യ പങ്ക് വഹിച്ച പ്രവർത്തകരെയുമാണ് മൈത്രി വെട്ടുപാറ ആദരിച്ചത്.
ആദരവ് പരിപാടി എടവണ്ണപ്പാറ പ്രെസ്സ് ഫോറം സെക്രട്ടറി ജഹാങ്കീർ കബീർ ഉത്ഘാടനം ചെയ്തു.
മൈത്രി പ്രവാസി ചാരിറ്റി കോഡിനേറ്റർ പി കെ നൗഷാദ് അധ്യക്ഷനായിരുന്നു. പ്രസിഡന്റ് സൽമാൻ കെ സി, സെക്രട്ടറി അബ്ദുൽ ഗഫൂർ,
കെ വി അസീസ്, അൽജമാൽ നാസർ, വി എഫ് സി ക്ലബ് ഭാരവാഹി ഹിഷാം, മൈത്രി ക്ലബ് പ്രസിഡന്റ് റാഷിദ്, സെക്രട്ടറി ഇർഷാദ്, ജാഫർ ഷെരീഫ് തുടങ്ങിയവർ സംസാരിച്ചു .
മൈത്രി ക്ലബ് പുതിയഭാരവാഹികൾക്കുള്ള സ്വീകരണവും നടത്തി.
കാലവർഷം ശക്തമായാൽ ഉണ്ടാകുന്ന മുൻ കരുതൽ ഹെൽപ് ഡെസ്കും മറ്റു ഭാവി പദ്ധതികളും ചർച്ച ചെയ്തു.