പല്ലുകള്‍ക്ക് വേദനയും പുളിപ്പും അനുഭവപ്പെടുന്നത് എന്തുകൊണ്ടാണ് ?
പല്ലുകള്‍ക്ക് വേദനയും പുളിപ്പും അനുഭവപ്പെടുന്നത് ദന്തക്ഷയം എന്ന രോഗാവസ്ഥയില്‍ ആണ്. ഇന്ത്യയില്‍ 90% ആളുകളിലും ഈ രോഗം കണ്ടുവരുന്നു.പല്ലുകളില്‍ പറ്റിപിടിച്ചിരിക്കുന്ന ആഹാരശകലങ്ങള്‍ ആണ് ദന്തക്ഷയത്തിനു കാരണമാകുന്നത്. ഇവ വായിലെ ബാക്ടീരിയകളുമായി പ്രവര്‍ത്തിച്ചു ചില അമ്ലങ്ങള്‍ ഉത്പാദിപ്പിക്കുന്നു. ഈ അമ്ലങ്ങള്‍ പല്ലിന്‍റെ കാഠിന്യമേറിയ ഇനാമല്‍ എന്ന ആവരണത്തെ ദ്രവിപ്പിക്കുന്നു. ഇതുമൂലം പല്ലില്‍ ചെറിയ സുഷിരങ്ങള്‍ ഉണ്ടാകുന്നു. ക്രമേണ പല്ലിന്‍റെ അകത്തെ കോശങ്ങളിലേക്ക് ഈ രോഗം ബാധിക്കുമ്പോള്‍ വേദനയും, പുളിപ്പും, നീരും ഒക്കെ ഉണ്ടാകുന്നു.
രോഗം വന്നു ചികിത്സിക്കുന്നതിനേക്കാള്‍ നല്ലത് രോഗം വരാതെ നോക്കുന്നതാണല്ലോ. ഈ അസുഖം വരാതിരിക്കാനുള്ള ഏറ്റവും നല്ല വഴി പല്ലുകള്‍ എപ്പോഴും വൃത്തിയായി സൂക്ഷിക്കുകയാണ്. ആഹാരത്തിന് ശേഷം പല്ലുകള്‍ ബ്രഷ് ഉപയോഗിച്ച് വൃത്തിയാക്കുന്നതും പല്ലുകളില്‍ പറ്റിപ്പിടിക്കുന്ന തരം മധുര പദാര്‍ത്ഥങ്ങള്‍ ഒഴിവാക്കുന്നതും നന്ന്.