Peruvayal News

Peruvayal News

ഡല്‍ഹിയില്‍ മാധ്യമപ്രവര്‍ത്തകയ്ക്ക് വെടിയേറ്റു

ഡല്‍ഹിയില്‍ മാധ്യമപ്രവര്‍ത്തകയ്ക്ക് വെടിയേറ്റു



ഡൽഹി നഗരത്തിൽ മാധ്യമപ്രവർത്തകയ്ക്ക് വെടിയേറ്റു. രാത്രിയിൽ ഒറ്റയ്ക്ക് കാറിൽ സഞ്ചരിക്കവേ മറ്റൊരു കാറിലെത്തിയ മുഖംമൂടി സംഘമാണ് വെടിയുതിർത്തത്. പുലർച്ചെ 12.30 ഓടെയാണ് സംഭവം. നോയ്ഡയിൽ താമസിക്കുന്ന മിതാലി ചന്ദോല എന്ന മാധ്യമപ്രവർത്തകയ്ക്കാണ് വെടിയേറ്റത്. ഇവർ സഞ്ചരിച്ചിരുന്ന ഹ്യുണ്ടയ് ഐ 20 കാറിനെ പിന്തുടർന്നെത്തിയ സ്വിഫ്റ്റ് കാറിലുണ്ടായിരുന്നവർ കാർ തടഞ്ഞുനിർത്തി നിറയൊഴിക്കുകയായിരുന്നു.


രണ്ട് തവണ വെടിയുതിർത്തു. ഇതിൽ ഒന്ന് ഗ്ലാസ് തുളച്ച് മിതാലിയുടെ കൈയിലാണ് തുളച്ചുകയറിയത്. വെടിയേറ്റ ശേഷവും മിതാലി കാർ നിർത്താതെ മുന്നോട്ട് എടുത്തപ്പോൾ അക്രമികൾ കാറിന്റെ ഗ്ലാസിന് നേർക്ക് മുട്ടയെറിഞ്ഞ ശേഷം രക്ഷപെടുകയായിരുന്നു. കിഴക്കൻ ഡൽഹിയിലെ ധരംശില ആശുപത്രിയിൽ പ്രവേശിപ്പിച്ച മിതാലി അപകടനില തരണം ചെയ്തു.

അക്രമികൾക്കായി പോലീസ് തിരച്ചിൽ ഊർജിതമാക്കിയിട്ടുണ്ട്.

Don't Miss
© all rights reserved and made with by pkv24live