Peruvayal News

Peruvayal News

സ്‌പോട്‌സ് കൗണ്‍സില്‍ മാധ്യമ അവാര്‍ഡ്

സ്‌പോട്‌സ് കൗണ്‍സില്‍

മാധ്യമ അവാര്‍ഡ് 


കേരളാ സ്‌റ്റേറ്റ് സ്‌പോട്‌സ് കൗണ്‍സില്‍ സ്ഥാപക പ്രസിഡന്റ് ലഫ്റ്റനന്റ് കേണല്‍ ഗോദവര്‍മ്മ രാജയുടെ പേരില്‍ കേരള സ്‌റ്റേറ്റ് സ്‌പോട്‌സ് കൗണ്‍സില്‍ ഏര്‍പ്പെടുത്തുന്ന പുരസ്‌കാരങ്ങളുടെ ഭാഗമായുള്ള മാധ്യമ അവാര്‍ഡ് പ്രഖ്യാപിച്ചു. 





2017 ലെ പുരസ്‌കാരമാണ് പ്രഖ്യാപിച്ചത്. മികച്ച സ്‌പോര്‍ട്‌സ് ഫീച്ചര്‍, മികച്ച സ്‌പോര്‍ട്‌സ് ഫോട്ടേഗ്രാഫര്‍, മികച്ച ദൃശ്യമാധ്യമ ഫീച്ചര്‍, മികച്ച കായികപുസ്തകം എന്നീ വിഭാഗങ്ങളിലാണ് മാധ്യമ പുരസ്‌കാരം നല്‍കുന്നത്. 50,000 രൂപയാണ് അവാർഡ് തുക.പ്രശസ്തിപത്ര സം നൽകും.


2017 ല്‍ അച്ചടി മാധ്യമങ്ങളിലെ മികച്ച സ്‌പോട്‌സ് ഫീച്ചറിനുള്ള പുരസ്‌കാരത്തിന്  സുപ്രഭാതം പത്രത്തിലെ യു എച്ച് സിദ്ദിഖ് അര്‍ഹത നേടി. ''പരിമിതികളില്ലാത്ത ആവശ്യം, പക്ഷെ....'' എന്ന എന്ന ഫീച്ചറാണ് പുരസ്‌കാരത്തിന് അര്‍ഹത നേടിയത്. 


കേരള കൗമുദിയിലെ അജയ് മധുവാണ് മികച്ച സ്‌പോര്‍ട്‌സ് ഫോട്ടോഗ്രാഫര്‍. പാലായില്‍ നടന്ന സംസ്ഥാന സ്‌കൂള്‍ കായികമേളയിലെ ജൂനിയര്‍ പെണ്‍കുട്ടികളുടെ 100 മീറ്റര്‍ ഹര്‍ഡില്‍സിന്റെ ഫോട്ടോ ആണ് അജയ് മധുവിനെ പുരസ്‌കാരത്തിന് അര്‍ഹനാക്കിയത്.


മികച്ച ദൃശ്യ മാധ്യമ ഫീച്ചറിനുള്ള പുരസ്‌കാരം മനോരമ ന്യൂസിലെ അനൂപ് ശ്രീധരനാണ്. ബാസ്‌ക്കറ്റ്‌ബോള്‍ വില്ലേജ് എന്ന ഫീച്ചറിനാണ് പുരസ്‌കാരം ലഭിച്ചത്.


മികച്ച കായിക പുസ്തകത്തിന് അര്‍ഹമായ രചനകള്‍ ലഭിക്കാത്ത സാഹചര്യത്തില്‍ ഈ പുരസ്‌കാരം പ്രഖ്യാപിക്കുന്നില്ല. 

കായിക ലേഖകര്‍ക്ക് പ്രോത്സാഹനവും പ്രചോദനവുമാകാനാണ് കായിക മാധ്യമ പുരസ്‌കാരങ്ങൾ ഏര്‍പ്പെടുത്തിയിരിക്കുന്നത്. എന്നാല്‍, ലഭിക്കുന്ന എന്‍ട്രികളുടെ എണ്ണം വളരെ കുറവാണ്. ഈ അവസ്ഥയ്ക്ക് മാറ്റമുണ്ടാകണം. കൂടുതല്‍ ലേഖകര്‍ മികച്ച എന്‍ട്രികള്‍ നല്‍കണം. കളിക്കളത്തില്‍ എന്ന പോലെ ഒരു മത്സരം ഇക്കാര്യത്തിലും ഉണ്ടാകണം. 


നേരത്തെ മികച്ച കായികതാരങ്ങള്‍ക്കും പരിശീലകര്‍ക്കുമുള്ള പുരസ്‌കാരങ്ങള്‍ക്കൊപ്പമാണ് മാധ്യമപുരസ്‌കാരവും നല്‍കിയിരുന്നത്. എന്നാല്‍, ഒന്നിച്ചു നല്‍കുന്ന അവസരത്തില്‍ മാധ്യമ അവാര്‍ഡുകള്‍ക്ക് അര്‍ഹിക്കുന്ന ശ്രദ്ധകിട്ടുന്നില്ല എന്ന് മാധ്യമപ്രവര്‍ത്തകര്‍ക്കു പരാതിയുണ്ടായിരുന്നു. ഈ പരാതി പരിഹരിക്കുക എന്ന ലക്ഷ്യത്തോടെ മാധ്യമ അവാര്‍ഡ് പ്രഖ്യാപനം പ്രത്യേകം നടത്താന്‍ തീരമാനിക്കുകയായിരുന്നു. 


കായികതാരങ്ങള്‍ക്കും പരിശീലകര്‍ക്കുമുള്ള 2017 ലെ പുരസ്‌കാരങ്ങള്‍ 2018 ഫെബ്രുവരിയില്‍ തന്നെ നല്‍കി. സാങ്കേതികമായ ചില പ്രശ്‌നങ്ങളും ലോക്‌സഭ തെരഞ്ഞെടുപ്പും വന്നതിനാലാണ് മാധ്യമ അവാര്‍ഡ് പ്രഖ്യാപനം വൈകിയത്. 2018 ലെ മാധ്യമ അവാര്‍ഡിനുള്ള അപേക്ഷ ഉടന്‍ ക്ഷണിക്കുകയും അവാര്‍ഡ് പ്രഖ്യാപനം വൈകാതെ നടത്തുകയും ചെയ്യും.

Don't Miss
© all rights reserved and made with by pkv24live