കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്കുള്ള മരുന്ന് വിതരണം നിര്‍ത്തിവച്ചു
കുടിശ്ശിക നല്‍കാത്തതിനെ തുടര്‍ന്നാണ് വിതരണം നിര്‍ത്തിവെക്കുന്നത്.
കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ മരുന്നുകളുടെയും ഉപകരണങ്ങളുടെയും വിതരണം നിര്‍ത്തിവെച്ചു. കുടിശ്ശിക ഇനത്തില്‍ കോടികള്‍ ലഭിക്കാനുള്ളതിനെ തുടര്‍ന്നാണ് വിതരണക്കാരുടെ സംഘടനയുടെ തീരുമാനം. പ്രശ്നം പരിഹരിച്ചില്ലെങ്കില്‍ സംസ്ഥാനത്തെ മറ്റ് മെഡിക്കല്‍ കോളേജുകളിലും വിതരണം നിര്‍ത്തിവെയ്ക്കാനാണ് സംഘടനകളുടെ തീരുമാനം.
കുടിശ്ശിക നല്കാത്തതിനെ തുടര്‍ന്ന് ഈ മാസം 10 മുതല്‍ കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ സ്റ്റെന്റ് വിതരണം നിര്‍ത്തിയിരുന്നു. തുടര്‍ന്ന് ആന്‍ജിയോ പ്ലാസ്റ്റി ചെയ്യുന്നതിന് നിയന്ത്രണമേര്‍പ്പെടുത്തുകയും ചെയ്തു. ഇതിന് പിന്നാലെയാണ് മരുന്നുകളും മറ്റുപകരണങ്ങളുടെയും വിതരണം നിര്‍ത്തി വക്കാന്‍ വിതരണക്കാരുടെ സംഘടനകള്‍ തീരുമാനിച്ചത്. രേഖാ മൂലം ഇക്കാര്യം പ്രിന്‍സിപ്പാളിനെ അറിയിക്കുകയും ചെയ്തു.