Peruvayal News

Peruvayal News

വെയിൽ ആരോഗ്യത്തിന് നല്ലതാണെന്ന് പറയുന്നത് എന്തുകൊണ്ട് ?

വെയിൽ ആരോഗ്യത്തിന് നല്ലതാണെന്ന് പറയുന്നത് എന്തുകൊണ്ട് ?

സൂര്യപ്രകാശ മേൽക്കുന്നത് ശരീരത്തിന് നല്ലതാണ്. സൂര്യപ്രകാശം നമ്മുടെ ശരീരത്തിൽ പറ്റിക്കൂടിയിരിക്കുന്ന ഫംഗസുകളെയും  ബാക്ടീരിയകളെയും  നശിപ്പിക്കുന്നു. മാത്രമല്ല സൂര്യപ്രകാശം വെളുത്ത രക്താണുക്കളെ ഉത്തേജിപ്പിച്ച് രോഗാണുക്കളെ ആക്രമിക്കാൻ ശരീരത്തെ സന്നദ്ധമാകുന്നു. ഈ  പ്രവർത്തനങ്ങളിലൂടെ ഇത് ഒരു ഔഷധത്തിന്റെ ഗുണങ്ങൾ പ്രകടിപ്പിക്കുന്നു.


ഇതിനോടൊപ്പം സൂര്യപ്രകാശം നാഡീവ്യൂഹത്തെ ഉത്തേജിപ്പിച്ച് ശരീരത്തിന് ഉന്മേഷം നൽകുന്നു. സൂര്യപ്രകാശത്തിലെ അൾട്രാവയലറ്റ് രശ്മികൾ ത്വക്കിലെ എർഗോസ്റ്ററോൾ എന്ന വസ്തുവിനെ വിറ്റാമിൻ -ഡി ആക്കി മാറ്റുന്നതിനുള്ള കഴിവുണ്ട്.


ഇങ്ങനെയൊക്കെയാണെങ്കിലും വെയിൽ കൊള്ളുന്നത് കൊണ്ട് ചില ദോഷങ്ങളുണ്ട്. രക്തസമ്മർദ്ദം ഉയരാൻ ഇതു കാരണമാവും. അതുകൊണ്ട് ഹൃദയത്തിനും ശ്വാസകോശത്തിനും തകരാറുള്ളവർ  ക്രമാതീതമായി വെയിൽ കൊള്ളരുത്.

Don't Miss
© all rights reserved and made with by pkv24live