Peruvayal News

Peruvayal News

റയലോ ബാഴ്സയോ; നെയ്മര്‍ വീണ്ടും സ്പാനിഷ് ലീഗിലേക്ക് ?

റയലോ ബാഴ്സയോ; നെയ്മര്‍ വീണ്ടും സ്പാനിഷ് ലീഗിലേക്ക് ?



ബാഴ്സയില്‍ മെസ്സിയുടെയും സുവാരസിന്റെയും നിഴലില്‍ ഒതുങ്ങേണ്ടിവരുന്നുവെന്നാണ് നെയ്മറെ കൂടുമാറ്റത്തിന് പ്രേരിപ്പിച്ചത്. എന്നാല്‍ പി എസ് ജിയില്‍ നെയ്മര്‍ക്ക് വേണ്ടത്ര ശോഭിക്കാനായില്ല.

മാഡ്രിഡ്: ബ്രസീല്‍ സൂപ്പര്‍ താരം നെയ്മര്‍ വീണ്ടും സ്പാനിഷ് ലീഗിലേക്കെന്ന് സൂചന. നെയ്മറിനെ സ്വന്തമാക്കാനായി സ്പാനിഷ് ലീഗ് വമ്പന്‍മാരായ റയല്‍ മാഡ്രിഡും നെയ്മറുടെ മുന്‍ ക്ലബ്ബായ ബാഴ്സലോണയും ശക്തമായ മത്സരത്തിലാണെന്നാണ് റിപ്പോര്‍ട്ടുകള്‍. ബാഴ്സലോണയില്‍ നിന്നാണ് റെക്കോര്‍ഡ് ട്രാന്‍സ്ഫര്‍ തുകയ്ക്ക് 2017ലാണ് നെയ്മര്‍ പാരീസ് സെന്റ് ജെര്‍മനിലേക്ക്(പിഎസ്ജി) പോയത്.


ബാഴ്സയില്‍ മെസ്സിയുടെയും സുവാരസിന്റെയും നിഴലില്‍ ഒതുങ്ങേണ്ടിവരുന്നുവെന്നാണ് നെയ്മറെ കൂടുമാറ്റത്തിന് പ്രേരിപ്പിച്ചത്. എന്നാല്‍ പി എസ് ജിയില്‍ നെയ്മര്‍ക്ക് വേണ്ടത്ര ശോഭിക്കാനായില്ല. പിന്നാലെ പരിക്കും വിവാദങ്ങളും താരത്തെ തളര്‍ത്തുകയും ചെയ്തു. നെയ്മര്‍ ക്ലബ്ബ് വിടാന്‍ ആഗ്രഹിക്കുന്നുവെങ്കില്‍ തടയില്ലെന്ന് പി എസ് ജി കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. അതിനിടെ, നെയ്മറുമൊത്തുള്ള ചിത്രം റയല്‍ താരം കരീം ബെന്‍സേമ തന്റെ ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തത് താരം റയലിലേക്ക് തന്നെയെന്ന രീതിയിലുള്ള ചര്‍ച്ചകള്‍ക്ക് കാരണമായി.


എന്നാല്‍ ഇക്കാര്യത്തില്‍ ഇതുവരെ സ്ഥിരീകരണമില്ല. അത്‌ലറ്റിക്കോ മാഡ്രിഡ് സൂപ്പര്‍ താരം അന്റോണിയോ ഗ്രീസ്‌മാനുവേണ്ടി ശ്രമിച്ചിരുന്ന ബാഴ്സ അതുപേക്ഷിച്ച് നെയ്മറെ സ്വന്തമാക്കാനുള്ള ശ്രമത്തിലാണെന്നാണ് സൂചന. എന്നാല്‍ ചെല്‍സിയില്‍ നിന്ന് ഏദന്‍ ഹസാഡിനെ സ്വന്തമാക്കിയ റയല്‍ നെയ്മറെ കൂടി കൂടാരത്തിലെത്തിക്കാനുള്ള തീവ്രശ്രമം തുടരുകയാണ്.


നെയ്മറെ സ്വന്തമാക്കാനായി മറ്റൊരു ബ്രസീല്‍ താരമായ കുടീഞ്ഞോയെ കൈവിടാനും ബാഴ്സ തയാറാണെന്നാണ് റിപ്പോര്‍ട്ടുകള്‍. 222 മില്യണ്‍ പൗണ്ടിന് ബാഴ്സയില്‍ നിന്ന് പി എസ് ജിയിലേക്ക് പോയ നെയ്മര്‍ക്ക് പി എസ് ജി ഇപ്പോള്‍ 300 മില്യണ്‍ പൗണ്ടാണ് വിലയിട്ടിരിക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. 100 മില്യണ്‍ പൗണ്ടും കുടീഞ്ഞോയെയും കൈമാറി നെയ്മറെ സ്വന്തമാക്കാനാണ് ബാഴ്സയുടെ ശ്രമം.

Don't Miss
© all rights reserved and made with by pkv24live