Peruvayal News

Peruvayal News

പ്രവാസിയുടെ ആത്മഹത്യ: മനുഷ്യാവകാശ കമ്മീഷൻ കേസെടുത്തു

പ്രവാസിയുടെ ആത്മഹത്യ: 

മനുഷ്യാവകാശ കമ്മീഷൻ 

കേസെടുത്തു




കൺവൻഷൻ സെന്ററിന് നഗരസഭ ഉടമസ്ഥാവകാശ രേഖ നൽകുന്നത് വൈകിച്ചതിൽ മനം നൊന്ത് പ്രവാസി വ്യവസായി ആത്മഹത്യ ചെയ്ത സംഭവത്തിൽ സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ കേസെടുത്തു. കമ്മീഷൻ ജുഡീഷ്യൽ അംഗം പി. മോഹനദാസ് മാധ്യമ വാർത്തകളുടെ അടിസ്ഥാനത്തിലാണ് കേസെടുത്തത്. കണ്ണൂർ ജില്ലാ പോലീസ് മേധാവി വിഷയത്തിൽ അടിയന്തിരമായി ഇടപെടണം. സംഭവത്തിൽ അന്വേഷണം നടത്തി   ഒരാഴ്ചക്കകം കമ്മീഷനിൽ റിപ്പോർട്ട് നൽകണം. 


ഉടമസ്ഥാവകാശ രേഖ നൽകുന്നതിൽ കാലതാമസമുണ്ടായതിനെ കുറിച്ച്  തദ്ദേശ സ്വയംഭരണ സെക്രട്ടറി അന്വേഷിക്കണം.  കേസ് കണ്ണൂർ സിറ്റിംഗിൽ പരിഗണിക്കും.





Don't Miss
© all rights reserved and made with by pkv24live