Peruvayal News

Peruvayal News

പ്രവാസികള്‍ നേരിടുന്ന യാത്രാ പ്രശ്നങ്ങളില്‍ യോജിച്ച നീക്കത്തിനൊരുങ്ങി ഖത്തറിലെ വിവിധ സംഘടനകൾ

പ്രവാസികള്‍ നേരിടുന്ന യാത്രാ പ്രശ്നങ്ങളില്‍ യോജിച്ച നീക്കത്തിനൊരുങ്ങി ഖത്തറിലെ വിവിധ സംഘടനകൾ



മറ്റു രാജ്യങ്ങളില്‍ ചെയ്യുന്നത് പോലെ അധിക വിമാനസര്‍വീസുകള്‍ അനുവദിക്കുകയാണ് സീസണ്‍ സമയത്തെ നിരക്ക് കൊള്ളയ്ക്കുള്ള പരിഹാരമെന്ന് പ്രതിനിധികള്‍ ചൂണ്ടിക്കാട്ടി

പ്രവാസികള്‍ നേരിടുന്ന യാത്രാ പ്രശ്നങ്ങളില്‍ യോജിച്ച നീക്കത്തിനൊരുങ്ങി ഖത്തറിലെ വിവിധ സംഘടനകള്‍




അമിത യാത്രാക്കൂലിയുള്‍പ്പെടെ പ്രവാസികള്‍ നേരിടുന്ന യാത്രാ പ്രശ്നങ്ങളില്‍ യോജിച്ച നീക്കത്തിനൊരുങ്ങി ഖത്തറിലെ വിവിധ സംഘടനകള്‍. ഖത്തറിലെ ഗൾഫ് എയർ പാസ്സഞ്ചേഴ്സ് അസോസിയേഷൻ ദോഹയില്‍ സംഘടിപ്പിച്ച സംഘടനാ പ്രതിനിധികളുടെ യോഗത്തിലാണ് തീരുമാനം.


മറ്റു രാജ്യങ്ങളില്‍ ചെയ്യുന്നത് പോലെ അധിക വിമാനസര്‍വീസുകള്‍ അനുവദിക്കുകയാണ് സീസണ്‍ സമയത്തെ നിരക്ക് കൊള്ളയ്ക്കുള്ള പരിഹാരമെന്ന് പ്രതിനിധികള്‍ ചൂണ്ടിക്കാട്ടി. സർവീസ് പാടെ നിർത്തലാക്കിയ ജെറ്റ് എയർവെസിന്റെ സീറ്റുകൾ എത്രയും വേഗം മറ്റു വിമാന കമ്പനികൾക്ക് നൽകണമെന്നും യോഗം ആവശ്യപ്പെട്ടു. ഇകാര്യങ്ങൾ ഉന്നയിച്ചു കൊണ്ട് വിദേശകാര്യ സഹമന്ത്രി വി.മുരളീധരൻ, കേരള എം.പിമാർ എന്നിവരെ നേരില്‍ കണ്ട് നിവേദനം നല്‍കാനും ധാരണയായി.

Don't Miss
© all rights reserved and made with by pkv24live