എത്രമാത്രം കലഹിക്കരുത് എന്നു ചിന്തിച്ചാലും പലപ്പോഴും കുടുംബജീവിതത്തിൽ കലഹങ്ങൾ ഉണ്ടാകും.
ചില സാഹചര്യങ്ങളിൽ ഇരുവർക്കും പരസ്പരം പൊരുത്തപ്പെടാൻ പോലും കഴിയില്ല. എന്നാൽ ഇതിനൊക്കെ കാരണം എല്ലാവരും കരുതുന്ന പോലെ സ്വന്തം പങ്കാളിയുടെ സ്വഭാവത്തിന്റെ കുഴപ്പങ്ങളല്ല. കുടുംബജീവിതത്തിൽ വില്ലനാകുന്നത് ജീനുകളാണത്രെ. പങ്കാളികൾക്കിടയിലെ പൊരുത്തത്തെ ഭാഗീകമായെങ്കിലും സ്വാധീനിക്കുന്നത് ജനിതക ഘടകങ്ങളാണെന്നു പഠനം.
യു.എസിലെ ബ്രിഘാംപ്ടൺ സർവകലാശല ഗവേഷകരാണ് ഈ പഠനത്തിനു പിന്നിൽ. ഓക്സിടോസിൻ എന്ന ഹോർമോണിന്റെ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് ജീനുകളുടെ മാറ്റമാണ് വിവാഹ ജീവിതത്തിൽ പ്രതിഫലിക്കുന്നത്. വൈവാഹിക ജീവിതത്തിൽ പങ്കാളികൾ പരസ്പരം താങ്ങാകുന്നതിൽ വ്യത്യസ്തയിനം ജീനോ ടൈപ്പുകൾ എങ്ങനെ സ്വാധീനിക്കുന്നുവെന്നു നടത്തിയ പഠനത്തിലാണ് ഈ കണ്ടെത്തൽ. ഓക്സിജന്റെ ഉൽപ്പാദനവും നിയന്ത്രണവുമായി ബന്ധപ്പെട്ട് OXTR എന്ന് ഓക്സിടോസിൻ റിസപ്റ്റർ ജീനിന്റെ കോമ്പിനേഷനാണ് ഗവേഷകർ വിശകലനം ചെയ്തത്.
100 ദമ്പതിമാരിൽ നടത്തിയ പഠനത്തിൽ ഭർത്താവിന്റെയും ഭാര്യയുടെയും പെരുമാറ്റത്തിൽ OXTR ന്റെ സ്ഥാനത്തിലുള്ള വ്യത്യാസം സ്വാധിനിക്കുന്നതായി ജേണൽ ഓഫ് ഫാമിലി സൈക്കോളജിയിൽ പ്രസിദ്ധീകരിച്ച പഠനം പറയുന്നു. ഒരു പ്രത്യേക ജീനോ ടൈപ്പുള്ള ഭർത്താവ് ഭാര്യയിൽ നിന്നും ലഭിക്കുന്ന പിന്തുണയിൽ അസംതൃപ്തരാണെന്നും അവരുടെ വൈവാഹിക ജീവിതത്തിലും ഈ അസംതൃപ്തി നിഴലിക്കുന്നുണ്ടെന്നും യു.എസിലെ ബ്രിഘാംപ്ടൺ യൂണിവേഴ്സിറ്റിയിലെ ഗവേഷകർ നടത്തിയ പഠനത്തിൽ കണ്ടെത്തി. ജേണൽ ഔഫ് ഫാമിലി സൈക്കോളജിയിലാണ് പഠനം പ്രസിദ്ധികരിച്ചത്