നിലവില്‍ 46.8 സ്ത്രീകളാണ് പുകവലി കാരണം രോഗികളായി മാറിയിരിക്കുന്നതെന്ന് ഗവേഷകനായ ഡോ. എവര്‍ ഗ്രെച്ച് പറയുന്നു. ഷെഫീല്‍ഡ് യൂണിവേഴ്‌സിറ്റിയിലെ ഗവേഷകരാണ് പഠനം നടത്തിയത്. അമേരിക്കന്‍ കോളേജ് ഓഫ് കാര്‍ഡിയോളജിയില്‍ പഠനം പ്രസിദ്ധീകരിച്ചു. 18-49 വയസിനിടയിലുള്ള സ്ത്രീകള്‍ക്കാണ് ഹൃദയ സംബന്ധമായ അസുഖങ്ങള്‍ ഉണ്ടാകാനുള്ള സാധ്യത കൂടുതലെന്ന് ഡോ. സാന്ദ്ര സോഗാര്‍ഡ് ടോട്ടന്‍ബര്‍ഗ് പറയുന്നു. പുകവലിക്കാരായ സ്ത്രീകള്‍ക്ക് ജനിക്കുന്ന കുഞ്ഞുങ്ങള്‍ക്ക് തൂക്കക്കുറവുണ്ടാകുമെന്നും പഠനത്തില്‍ പറയുന്നു. ഗര്‍ഭിണികള്‍ പുകവലിക്കുന്നത് ജനിക്കാന്‍ പോകുന്ന കുഞ്ഞുങ്ങളെയും ബാധിക്കും. ഗര്‍ഭകാലത്ത് പുകവലി ശീലമാക്കിയ സ്ത്രീകള്‍ മാസം തികയുന്നതിനുമുമ്പ് പ്രസവിക്കാന്‍ സാധ്യതയേറെയാണെന്ന് യുഎസിലെ ഒരു സംഘം ഗവേഷകര്‍ നടത്തിയ പഠനത്തില്‍ വ്യക്തമാക്കിയിരുന്നു.