നിർത്താത്ത പരിശ്രമവും തോൽക്കാൻ മനസ്സില്ലാത്ത കഠിനാധ്വാനശീലമുള്ള ഒരു മനസ്സും നമ്മെ ഒരിക്കലും നിരാശപ്പെടുത്തില്ല.
വിധിയാണ് നമ്മുടെ ആഗ്രഹങ്ങളെയും ലക്ഷ്യത്തേയും സഫലീകരിച്ച് തരുന്നത് എന്ന ചിന്ത പാടെ അകറ്റി നിർത്തുകയാണ് നാം ഓരോരുത്തരും ചെയ്യേണ്ടത്.
സമയത്തിന്റെയും, വിധിയുടെയും ആലസ്യത്തിൽ നിന്നും മോചിതരായി ഒരിക്കൽ കൂടി പ്രയത്നം നടത്താൻ തുനിയുക.
പരിശ്രമത്തിന്റെയും, കഠിനാധ്വാനത്തിന്റെയും അവസാനപടികളിൽ നിന്നാൽ മാത്രമേ നമുക്ക് വിജയകിരീടം ചൂടാനാവൂ.