അക്കാദമികപരവും സര്‍വീസ് പരവുമായ പ്രശ്‌നങ്ങള്‍ ഉന്നയിച്ച് കെ എസ് ടി യു ഇന്ന് സംസ്ഥാന തലത്തിൽ അവകാശദിനം ആചരിച്ചു
സംസ്ഥാനത്തെ പൊതു വിദ്യാഭ്യാസ മേഖലയിലെ അക്കാദമികപരവും സര്‍വീസ് പരവുമായ പ്രശ്‌നങ്ങള്‍ ഉന്നയിച്ച് കെ എസ് ടി യു ഇന്ന് സംസ്ഥാന തലത്തിൽ അവകാശദിനം ആചരിച്ചു .കോഴിക്കോട് വിദ്യാഭ്യാസ ജില്ലാ തലത്തിൽ കോഴിക്കോട് ഡി ഇ ഒ ഓഫീസ് സുപ്രണ്ടിന് അവകാശപത്രിക ജില്ലാ പ്രസിഡണ്ട് പി.പി ജാഫർ സമർപ്പിച്ചു ഉദ്ഘാടനം ചെയ്തു. റവന്യൂ ജില്ലാ ജനറൽ സെക്രട്ടറി കെ.എം എ നാസർ, വൈസ് പ്രസിഡണ്ട് എം.പി.അബ്ദുൾ റസാഖ്, സെക്രട്ടറി കല്ലൂർ മുഹമ്മദലി, ഇ.റഹീന, വിദ്യാഭ്യാസ ജില്ലാ സെക്രട്ടറി കെ.പി.സാജിദ്, റൂറൽ സബ് ജില്ലാ പ്രസിഡണ്ട് വി അഷ്റഫ് ,സിറ്റി സബ് ജില്ലാ സെക്രട്ടറി ടി.കെ.ഫൈസൽ പ്രസംഗിച്ചു.