തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ധന വിലയിൽ നേരിയ വർധനവ്.
പെട്രോള്‍ ലിറ്ററിന് ഏഴ് പൈസ കൂടി 73.31 രൂപയിലും ഡീസൽ ലിറ്ററിന് ഏഴ് പൈസ വർധിച്ച് 68.77 രൂപയുമാണ് ഇന്നത്തെ വില. ആഗോളവിപണിയിലെ മാറ്റമാണ് ആഭ്യന്തവിപണിയിലും പ്രതിഫലിച്ചത്.
തിരുവനന്തപുരത്ത് പെട്രോള്‍ ലിറ്ററിന് 73.31 രൂപയിലും ഡീസൽ 68.77 രൂപയിലുമാണ് ഇന്ന് വ്യാപാരം നടക്കുന്നത്. കൊച്ചിയിൽ പെട്രോള്‍ ലിറ്ററിന് 72.3 രൂപയിലും ഡീസൽ 67.46 രൂപയിലുമാണ് ഇന്ന് വ്യാപാരം നടക്കുന്നത്. കോഴിക്കോട് പെട്രോൾ ലിറ്ററിന് 72.34 രൂപയും ഡീസൽ ലിറ്ററിന് 67.78 രൂപയുമാണ് നിരക്ക്.
കഴിഞ്ഞ ഒരാഴ്ചയായി സംസ്ഥാനത്തെ ഇന്ധനവില നേരിയ തോതിൽ കുറഞ്ഞു വരുന്നതായാണ് കണക്കുകൾ കാണിക്കുന്നത്. രാജ്യതലസ്ഥാനമായ ഡൽഹിയിൽ പെട്രോളിന് 70.05 രൂപയും ഡീസലിന് 63.9 രൂപയിലുമാണ് നിരക്ക്. രാജ്യവ്യാപാര തലസ്ഥാനമായ മുംബൈയിൽ പെട്രോളിന് 75.75 രൂപയും ഡീസലിന് 66.98 രൂപയുമാണ് വില.