കര്‍ണാടക പ്രദേശ് കോണ്‍ഗ്രസ് കമ്മിറ്റി പിരിച്ചുവിട്ടു
പ്രസിഡന്‍റും വര്‍കിങ് പ്രസിഡന്‍റും തല്‍സ്ഥാനത്ത് തുടരുമെന്നും എ.ഐ.സി.സി വ്യക്തമാക്കി.
കര്‍ണാടക പ്രദേശ് കോണ്‍ഗ്രസ് കമ്മിറ്റി പിരിച്ചുവിട്ടു. എ.ഐ.സി.സിയുടേതാണ് നടപടി. പ്രസിഡന്‍റും വര്‍കിങ് പ്രസിഡന്‍റും തല്‍സ്ഥാനത്ത് തുടരുമെന്നും എ.ഐ.സി.സി വ്യക്തമാക്കി. സംസ്ഥാനത്ത് പാര്‍ട്ടിക്കകത്ത് പ്രശ്നങ്ങള്‍ രൂക്ഷമായ സാഹചര്യത്തിലാണ് നടപടി.
സംഘടനാകാര്യ ചുമതലയുള്ള എ.ഐ.സി.സി ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാലാണ് കര്‍ണാടക പി.സി.സി പിരിച്ച് വിട്ടതായി വാര്‍ത്താകുറിപ്പില്‍ അറിയിച്ചത്. പി.സി.സി പിരിച്ചുവിട്ടു എങ്കിലും അധ്യക്ഷന്‍ ദിനേശ് ഗുണ്ടുറാവുവും വര്‍ക്കിങ് പ്രസിഡന്റ് ഈശ്വര്‍ ബി ഖാന്ദ്രെയും തല്‍സ്ഥാനത്ത് തുടരും
തെരഞ്ഞെടുപ്പുകള്‍ക്ക് മുന്‍പ് പാര്‍ട്ടി പുനസംഘടിപ്പിക്കണമെന്ന ആവശ്യം നേരത്തെ ഉന്നയിച്ചിരുന്നതായി ദിനേശ് ഗുണ്ടുറാവു പ്രതികരിച്ചു. ബ്ലോക്ക്, ജില്ലാ കമ്മിറ്റികളടക്കം പൂര്‍ണ പുനസംഘടനയാണ് ഉദ്ദേശിക്കുന്നതെന്നും ദിനേശ് ഗുണ്ടുറാവു കൂട്ടിച്ചേര്‍ത്തു. പാര്‍ട്ടിയെ ശക്തിപ്പെടുത്തുന്നതിനായുള്ള അഴിച്ചുപണി, വിമത ശല്യം മറികടക്കല്‍, നേതാക്കള്‍ക്ക് അര്‍ഹമായ പ്രാതിനിധ്യം ഉറപ്പാക്കല്‍ തുടങ്ങിയ ലക്ഷ്യങ്ങളോടെയാണ് നീക്കം.
കഴിഞ്ഞ ദിവസം എം.എല്‍.എ റോഷന്‍ ബേഗിനെ സസ്പെന്റ് ചെയ്തതോടെ പ്രശ്നങ്ങള്‍ രൂക്ഷമായിരുന്നു. പി.സി.സി അധ്യക്ഷന്‍ ദിനേശ് ഗുണ്ടുറാവുവിനെയും മുന്‍ മുഖ്യമന്ത്രി സിദ്ധ രാമയ്യയെയും പരസ്യമായി വിമര്‍ശിക്കുകയും കെ.സി വേണിഗോപാലിനെ കോമാളി എന്ന് വിളിക്കുകയും ചെയ്തതിന് പിന്നാലെയാണ് റോഷന്‍ ബേഗിനെ സസ്പെന്‍ഡ് ചെയ്തത്