റിട്ടേണ്‍ ഫയലിങ്: പകുതി ജോലിയും സോഫ്റ്റ് വെയര്‍ ചെയ്യും
ഇൻകം ടാക്സ് റിട്ടേൺ നൽകാൻ ഇനി നിങ്ങൾ അധികം പാടുപെടേണ്ട. പകുതി ജോലിയും ആദായ നികുതി വകുപ്പ് ചെയ്യും.
ശമ്പളവരുമാനക്കാർക്കാണ് ഇതിന്റെ ഗുണം ലഭിക്കുക. ഐടിആർ-1ൽ നിങ്ങളുടെ ശമ്പളം, എഫ്ഡിയിൽനിന്നുള്ള പലിശ, ടിഡിഎസുമായി ബന്ധപ്പെട്ട വിവരങ്ങൾ എല്ലാം ഐടി വകുപ്പ് തന്നെ ഫോമിൽ ചേർത്തിട്ടുണ്ടാകും.
നേരത്തെ ഇത്തരം വിവരങ്ങൾ വ്യക്തികൾതന്നെ ഫോമിൽ നൽകണമായിരുന്നു. ഓൺലൈനായി ഫയൽ ചെയ്യുന്ന ഐടിആർ-1ൽ മാത്രമാണ് ഈ സൗകര്യമുള്ളത്.
നിങ്ങളുടെ പാൻ ഉപയോഗിച്ച് സോഫ്റ്റ് വെയർ ഫോം 26എസിൽനിന്ന് ഈവിവരങ്ങളെടുത്ത് ഫോമിൽ ചേർക്കും.
ഏതെങ്കിലും തരത്തിൽ തിരുത്തൽ ആവശ്യമാണെങ്കിൽ അതിനും കഴിയും. ഇത്തവണ ഫോം 16നും ഫോം 24ക്യുവും പരിഷ്കരിച്ചിട്ടുണ്ട്. ഫോം 16നിൽനിന്ന് ഐടിആർ-1 ഓൺലൈൻ ഫോമിലേയ്ക്ക് നേരെ പകർത്തിയാൽ മതി.
പാൻ, പേര്, ജനനതിയതി, ടിഡിഎസ്, ടിസിഎസ് വിവരങ്ങൾ, ശമ്പളവരുമാനം, അലവൻസുകൾ, വാടക വരുമാനം, ലഭിച്ച പലിശയുടെ വിവരങ്ങൾ, കഴിഞ്ഞ തവണ നൽകിയ ബാങ്ക് അക്കൗണ്ട് വിവരങ്ങൾ തുടങ്ങിയവയെല്ലാം ഓൺലൈനിലെ ഐടിആർ-1ൽ ഉണ്ടാകും