Peruvayal News

Peruvayal News

തടവ് ചാടിയ സ്ത്രീകളെ പിടികൂടിയ പോലീസ് ഉദ്യോഗസ്ഥർക്ക് പ്രശംസാപത്രവും പാരിതോഷികവും

തടവ് ചാടിയ സ്ത്രീകളെ പിടികൂടിയ പോലീസ് ഉദ്യോഗസ്ഥർക്ക് പ്രശംസാപത്രവും  പാരിതോഷികവും


അട്ടക്കുളങ്ങര വനിതാ സബ് ജയിലിൽ നിന്ന് തടവ് ചാടിയ സ്ത്രീകളെ പിടികൂടിയ പോലീസ് സംഘത്തിന് സംസ്ഥാന പോലീസ് മേധാവി ലോക്നാഥ് ബെഹ്റ പ്രശംസാപത്രവും പാരിതോഷികവും പ്രഖ്യാപിച്ചു. തടവ് ചാടിയവരെ പിടികൂടുന്നതിന് കാണിച്ച അർപ്പണബോധം പരിഗണിച്ചാണിത്.
തിരുവനന്തപുരം  റൂറൽ ജില്ലാ പോലീസ് മേധാവി ബി.അശോകൻ, പാലോട് സ്റ്റേഷൻ ഹൗസ് ഓഫീസർ സി.കെ.മനോജ്, പാലോട് എസ്.ഐ. എസ് .സതീഷ് കുമാർ, പാങ്ങോട് എസ്.ഐ ജെ. അജയൻ, ഗ്രേഡ് എസ്.ഐ. എം. ഹുസൈൻ, പാങ്ങോട് ഗ്രേഡ് എ.എസ്.ഐ. കെ. പ്രദീപ്, വലിയമല പോലീസ് സ്റ്റേഷനിലെ സിവിൽ പോലീസ് ഓഫീസർ ദിലീപ് കുമാർ, പാങ്ങോട് സ്റ്റേഷനിലെ സിവിൽ പോലീസ് ഓഫീസർ നിസ്സാറുദീൻ ആർ.എസ്  എന്നിവർക്കാണ് പ്രശംസാപത്രം ലഭിക്കുക. എസ്. ഐ റാങ്കിലും അതിനു താഴെയും ഉള്ള ഉദ്യോഗസ്ഥർക്ക് ക്യാഷ് അവാർഡും പ്രഖ്യാപിച്ചിട്ടുണ്ട്.
Don't Miss
© all rights reserved and made with by pkv24live