സാവിയോ ഹയർ സെക്കൻ്ററി സ്ക്കൂൾ എസ്.എസ്.എൽ.സി., പ്ലസ് ടു ഉന്നത വിജയികൾക്ക് അനുമോദന ചടങ്ങ് നടത്തി
സാവിയോ ഹയർ സെക്കൻ്ററി സ്ക്കൂൾ എസ്.എസ്.എൽ.സി., പ്ലസ് ടു ഉന്നത വിജയികൾക്ക് അനുമോദനം ഫാദർ തോമസ് തെക്കേയിൽ സി.എം.ഐ മുഖ്യ പ്രഭാഷണം നടത്തി.സീരിയൽ സിനിമാ നടൻ വിജയൻ കാരന്തൂർ മുഖ്യാതിഥിയായി. കോർപ്പറേഷൻ കൗൺസിലർ എം.എം.പത്മാവതി, സ്ക്കൂൾ വൈസ് പ്രിൻസിപ്പൽ റെജീന തോമസ് ,കുമാരി അലീന ടോജൻ എന്നിവർ ആശംസ പ്രസംഗം നടത്തി. പി.ടി.എ പ്രസിഡണ്ട് ഇ.വിശ്വനാഥൻ അദ്ധ്യക്ഷത വഹിച്ചു.സ്ക്കൂൾ പ്രിൻസിപ്പൽ പ്രീത.ജി.എസ്.സ്വാഗതവും, മാത്യു തോമസ് നന്ദിയും പറഞ്ഞു.