പുരപ്പുറത്ത് സോളാർ പദ്ധതി സ്ഥാപിക്കുന്നതിന് അടിസ്ഥാനപരമായി ആവശ്യമുള്ള കാര്യങ്ങൾ.
1. കെട്ടിടത്തിന് മുകളിൽ പകൽ 8 മണി മുതൽ 5 മണി വരെ തടസ്സമില്ലാതെ സൂര്യ പ്രകാശം ലഭിക്കണം.
2. സോളാർ പാനലിന്റെ കാലാവധി 25 വർഷമാകയാൽ 25 വർഷത്തേക്ക് സോളാർ പാനലുകൾ സ്ഥാപിക്കുന്ന സ്ഥലത്തു നിഴൽ വരില്ല എന്ന് ഉറപ്പു വരുത്തണം.
3. സോളാർ പാനലുകൾ നിരത്തുവാൻ ഉദ്ദേശിക്കുന്ന പുരപ്പുറത്തിനു സമീപം ഉയരമുള്ള കെട്ടിടങ്ങളും മരങ്ങളും ഇല്ല എന്ന് ഉറപ്പു വരുത്തണം. സൂര്യന്റെ അയനം കാരണം പുരപ്പുറത്ത് നിഴൽ വീഴുവാനുള്ള സാധ്യതയുണ്ട്.
4. കേരളം ഉത്തരാർദ്ധഗോളത്തിൽ സ്ഥിതി ചെയ്യുന്നത് കാരണം സോളാർ പാനലുകൾ തെക്കു ഭാഗത്തേക്ക് ചരിച്ചു വെക്കുന്നതിനു പുരപ്പുറം അനുയോജ്യമായിരിക്കണം.
5. 1kWpസോളാർ പാനൽ സ്ഥാപിക്കുന്നതിന് ഏകദേശം 100 ചതുരശ്ര അടിസ്ഥാന സ്ഥലം പുരപ്പുറത്ത് ആവശ്യമാണ്. 1 kWp സോളാർ പ്ലാന്റിൽ നിന്നും ശരാശരി 4 യൂണിറ്റ് വൈദ്യുതി ദിവസേന ഉത്പാദിപ്പിക്കാൻ സാധിക്കും
6. പുരപ്പുറം ചോർച്ചയില്ലാത്തതാണ് എന്ന് ഉറപ്പാക്കണം.
7. സോളാർ പ്ലാന്റിന്റെ ഭാരം താങ്ങുവാനുള്ള ഉറപ്പ് പുരപ്പുറത്തിനു ഉണ്ടായിരിക്കണം.
8. ചരിഞ്ഞ പുരപ്പുറങ്ങളേക്കാൾ പരന്ന പുരപ്പുറങ്ങളിലാണ് സോളാർപാനലുകൾ എളുപ്പം സ്ഥാപിക്കുവാൻ കഴിയുന്നതും അറ്റകുറ്റപണികൾ സുഗമമായി നടത്തുവാൻ കഴിയുന്നതും.
9. ട്രസ്സ് വർക്ക് ചെയ്ത പുരപ്പുറവും സോളാർ പാനലുകൾ സ്ഥാപിക്കുന്നതിന് അത്ര അനുയോജ്യമല്ല .