കാണാതായ മത്സ്യത്തൊഴിലാളിക്ക് വേണ്ടിയുള്ള തിരച്ചിൽ ഊർജ്ജിതം - മുഖ്യമന്ത്രി
തിരുവനന്തപുരം അഞ്ചുതെങ്ങ് നിന്ന് കാണാതായ മത്സ്യത്തൊഴിലാളി കാർലോസിനു വേണ്ടിയുള്ള തിരച്ചിൽ ഊർജ്ജിതമായി നടക്കുന്നുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു. നേവി, കോസ്റ്റ് ഗാർഡ്, കോസ്റ്റൽ പോലീസ് എന്നിവരടങ്ങിയ ജോയിൻറ് ഓപ്പറേഷൻ ടീം തിരച്ചിലിനായി എറണാകുളത്തുനിന്ന് ഇന്ന് രാവിലെ എട്ടുമണിക്ക് തിരിച്ചിട്ടുണ്ട്.