Diesel Price in Kerala: സംസ്ഥാനത്ത് പെട്രോള്‍, ഡീസൽ വിലയിൽ വര്‍ധനവ്
തിരുവനന്തപുരം: സംസ്ഥാനത്ത് പെട്രോള്‍, ഡീസൽ വിലയിൽ വര്‍ധനവ്. പെട്രോള്‍ ലീറ്ററിനും ഡീസൽ ലിറ്ററിനും 11 പൈസ വീതമാണ് ഇന്ന് വര്‍ധിച്ചിരിക്കുന്നത്. കഴിഞ്ഞ മൂന്ന് ദിവസമായി ഇന്ധനവിലയിൽ നേരിയ വര്‍ധനവ് രേഖപ്പെടുത്തിയിരുന്നു. ആഗോള വിപണിയിലെ വ്യതിയാനങ്ങളാണ് ആഭ്യന്തര വിപണിയിലും പ്രതിഫലിച്ചത്.
തിരുവനന്തപുരത്ത് പെട്രോള്‍ ലിറ്ററിന് 73.54 രൂപയിലും ഡീസൽ 68.99 രൂപയിലുമാണ് ഇന്ന് വ്യാപാരം നടക്കുന്നത്. കൊച്ചിയിൽ പെട്രോള്‍ ലിറ്ററിന് 72.26 രൂപയിലും ഡീസൽ 67.68 രൂപയിലുമാണ് ഇന്ന് വ്യാപാരം നടക്കുന്നത്. കോഴിക്കോട് പെട്രോൾ ലിറ്ററിന് 72.57 രൂപയും ഡീസൽ ലിറ്ററിന് 67.99 രൂപയുമാണ് ഇന്നത്തെ നിരക്ക്.
രാജ്യതലസ്ഥാനമായ ഡൽഹിയിൽ പെട്രോളിന് 70.28 രൂപയും ഡീസലിന് 64.11 രൂപയുമാണ് നിരക്ക്. രാജ്യവ്യാപാര തലസ്ഥാനമായ മുംബൈയിൽ പെട്രോളിന് 75.97 രൂപയും ഡീസലിന് 67.21 രൂപയുമാണ് വിലനിലവാരം.