Peruvayal News

Peruvayal News

ICC World Cup 2019: ബാബർ അസമിന് സെഞ്ചുറി; കീവിസിനെ ആറ് വിക്കറ്റിന് തകർത്ത് പാകിസ്ഥാൻ ന്യൂസിലാൻഡിന് ഈ ലോകകപ്പിലെ ആദ്യ തോൽവി

ICC World Cup 2019: ബാബർ അസമിന് സെഞ്ചുറി; കീവിസിനെ ആറ് വിക്കറ്റിന് തകർത്ത് പാകിസ്ഥാൻ
ന്യൂസിലാൻഡിന് ഈ ലോകകപ്പിലെ ആദ്യ തോൽവി
    
ബര്‍മിങ്ഹാം: നിർണായക മത്സരത്തിൽ ന്യൂസിലാൻഡിനെതിരെ പാകിസ്ഥാന് വിജയം. ആറ് വിക്കറ്റിനാണ് പാക് വിജയം. 238 റൺസിന്റെ വിജയലക്ഷ്യവുമായി ഇറങ്ങിയ പാകിസ്ഥാൻ 5 പന്തുകൾ ശേഷിക്കെ ലക്ഷ്യം കണ്ടു. ബാബർ അസമിന്റെ സെഞ്ചുറിയാണ് പാകിസ്ഥാന് വിജയം സമ്മാനിച്ചത്. ന്യൂസിലാൻഡിന്റെ ഈ ലോകകപ്പിലെ ആദ്യ പരാജയമാണിത്. ബാബർ അസം 101 (127) റൺസെടുത്തു. അർധ സെഞ്ചുറിയുമായി ഹാരിസ് സൊഹൈലും (76 പന്തിൽ 68 റൺസ് ) മികച്ച പിന്തുണ നൽകി.

മൂന്നാം ഓവറിലാണ് പാകിസ്ഥാന് ആദ്യം വിക്കറ്റ് നഷ്ടമായത്. മൂന്നാം ഓവറിൽ 9(10) റൺസെടുത്ത ഫഖർ സമാനെ ട്രെന്റ് ബോൾട്ട് മാർട്ടിൻ ഗുപ്തലിന്റെ കൈകളിലെത്തിച്ചു. പിന്നാലെ ഇമാമുൽ ഹഖ് 19 (29) ഫെർഗൂസന് വിക്കറ്റ് സമ്മാനിച്ചു. തകർച്ചയിലേക്ക് നീങ്ങിയ പാകിസ്ഥാന് മൂന്നാമനായി ഇറങ്ങിയ ബാബർ അസം രക്ഷകനായി. ബാബറിന് പിന്തുണ നൽകിയ മുഹമ്മദ് ഹഫീസ് 32 (50) റണ്‍സെടുത്ത് വില്യാംസണിന്റെ പന്തിൽ മടങ്ങി. തുടർന്നെത്തിയ ഹാരിസ് സൊഹൈൽ ബാബറിനൊപ്പം ചേര്‍ന്നതോടെ പാകിസ്ഥാൻ വിജയതീരമണയുകയായിരുന്നു.
Don't Miss
© all rights reserved and made with by pkv24live