I.T.I പ്രവേശനം 2019
കേരളത്തിലെ എല്ലാ സര്‍ക്കാര്‍ ITI യികളിലേക്കും 2019 ആഗസ്റ്റില്‍ തുടങ്ങുന്ന NCVT/SCVT കോഴ്സുകളിലേക്ക് പ്രവേശനം ആരംഭിച്ചു.
അപേക്ഷ പൂര്‍ണമായും ഓണ്‍ലൈനായാണ് സമര്‍പ്പിക്കേണ്ടത്. https://itiadmissions.kerala.gov.in എന്ന വെബ് സൈറ്റിലൂടെ രജിസ്റ്റര്‍ ചെയ്യാം. ഇന്റര്‍നെറ്റ് സംവിധാനമുള്ള ആന്‍ഡ്രോയ്ട് ഫോണിലൂടെയും രജിസ്ട്രേഷന്‍ എളുപ്പത്തിൽ സാധ്യമാണ്. മൊബൈല്‍ ഫോണ്‍ നമ്പര്‍ നിര്‍ബന്ധമാണ്. ഒരു ഫോണ്‍ നമ്പര്‍ ഉപയോഗിച്ചു ഒരു അപേക്ഷ മാത്രമേ സമര്‍പ്പിക്കാന്‍ കഴിയൂ. Application No, User ID, Password എന്നിവ രജിസ്റ്റര്‍ ചെയ്ത മൊബൈല്‍ നമ്പറിലേക്ക് SMS ആയി ലഭിക്കും. അപേക്ഷ സമര്‍പ്പിക്കുന്നതിനുള്ള അവസാന തീയതി 29-06-2019,8pm വരെ ഈ വിവരങ്ങള്‍ ഉപേയാഗിച്ച് അപേക്ഷകന് ലോഗിന്‍ ചെയ്തു ആവശ്യമായ മാറ്റങ്ങള്‍ വരുത്താവുന്നതാണ്.
അപേക്ഷയില്‍ ട്രേഡ് തിരഞ്ഞെടുക്കേണ്ടതില്ല. താല്‍പ്പര്യമുള്ള എത്ര ITIകളും ചേര്‍ക്കാവുന്നതാണ്.
അപേക്ഷാ ഫീസ് 100രൂപ ഓണ്‍ലൈനായി തന്നെ ഒടുക്കണം. ഇതിനായി ഇന്‍റര്‍നെറ്റ് ബേങ്കിങ്ങ്, ക്രെഡിറ്റ്/ഡെബിറ്റ്.കാര്‍ഡ്, UPI സംവിധാനങ്ങള്‍ ഉപയോഗിക്കാം. അപേക്ഷയിൽ യാതൊന്നും അപ് ലോഡ് ചെയ്യാനോ, പ്രന്റ് എടുത്ത് സമർപ്പിക്കാനോ ഇല്ല.
വിശദമായ പ്രോസ്പെക്ടസും, യൂസർ മാന്വലും വെബ് സൈറ്റിൽ തന്നെ ലഭ്യമാണ്.
കൗണ്‍സിലിംഗിന് തെരഞ്ഞെടുത്തവരുടെ ലിസ്റ്റ്, കൗണ്‍സിലിംഗ് തിയതി, അപേക്ഷിച്ച ITI യുടെ വെബ്സൈറ്റിലും, നോട്ടീസ് ബോര്‍ഡിലും പ്രസിദ്ധീകരിക്കുന്നതാണ്. കൂടാതെ അപേക്ഷകന് SMS ആയി ലഭിക്കും.
കൂടുതല്‍ വിവരങ്ങള്‍ക്ക് എല്ലാ സർക്കാർ ITI യിലും ഹെല്‍പ്പ് ഡെസ്ക്ക് സൌകര്യം ലഭ്യമാണ്.