കേരള റിപ്പോർട്ടേഴ്സ് ആന്റ് മീഡിയ പേഴ്സൺസ് യൂനിയൻ (KRMU) കോഴിക്കോട് ജില്ലാ സമ്മേളനം നടന്നു;പുതിയ ഭാരവാഹികൾ ചുമതയേറ്റു.
മാധ്യമ പ്രവർത്തകരുടെ ട്രേഡ് യൂനിയൻ സംഘടനയായ കേരള റിപ്പോർട്ടേഴ്സ് ആന്റ് മീഡിയ പേഴ്സൺസ് യൂനിയൻ കോഴിക്കോട് ജില്ലാ സമ്മേളനം മുക്കത്ത് നടന്നു. സി ടി വി ഓഡിറ്റോറിയത്തിൽ നടന്ന സമ്മേളനം നഗരസഭ ചെയർമാൻ വി.കുഞ്ഞൻ ഉദ്ഘാടനം ചെയ്തു.മൂലധന താൽപര്യങ്ങൾക്കനുസരിച്ചാണ് ഇന്ന് വാർത്തകൾ സൃഷ്ടിക്കപ്പെടുന്നതെന്ന് അദ്ധേഹം പറഞ്ഞു. മുതിർന്ന മാധ്യമ പ്രവർത്തകൻ ഉണ്ണിച്ചേക്കുവിനെ ചടങ്ങിൽ ആദരിച്ചു.
ജില്ലാ പഞ്ചായത്തംഗം സി.കെ.കാസിം മുഖ്യാഥിതിയായി.
കെ.ആർ.എം.യു സംസ്ഥാന സെക്രട്ടറി വി.സെയ്ദ് മുഖ്യ പ്രഭാഷണം നടത്തി. മാധ്യമ മേഖല ഇന്ന് കടുത്ത പ്രതിസന്ധിയിലാണന്നും മാധ്യമ പ്രവർത്തകർക്ക് തൊഴിൽ രംഗത്ത് ഭയരഹിതമായി ജോലി ചെയ്യാൻ അവസരമൊരുക്കണമെന്നും അദ്ധേഹം പറഞ്ഞു.
റഫീഖ് തോട്ടുമുക്കം അധ്യക്ഷത വഹിച്ചു. എ.സി. നിസാർ ബാബു, ഫ്രാൻസിസ് തുടങ്ങിയവർ സംസാരിച്ചു.
പുതിയ ഭാരവാഹികളായി റഫീഖ് തോട്ടുമുക്കത്തെ പ്രസിഡന്റായും വിനീഷിനെ ജനറൽ സെക്രട്ടറിയും ഫ്രാൻസിസിനെ ട്രഷററുമായി തെരഞ്ഞെടുത്തു.