സബ്സിഡിയില്ലാത്ത എല്‍പിജിയുടെ വില 100 രൂപ കുറച്ചു
സ്ബ്സിഡിയില്ലാത്ത എൽപിജി സിലിണ്ടറിന്റെ വില 100 രൂപ കുറച്ചു. ആഗോള വിപണിയിൽ വില കുറഞ്ഞതാണ് ആഭ്യന്തര വിപണിയിലും വിലകുറച്ചതെന്ന് ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ പറഞ്ഞു.
ഇതുപ്രകാരം ഡെൽഹിയിൽ സിലിണ്ടറിന്റെ വില 637 രൂപയായി. നേരത്തെ 737.50 രൂപയായിരുന്നു വില.
സബ്സിഡിയുള്ള പാചക വാതകത്തിന്റെ വില സിലിണ്ടറിന് 494.35 രൂപയാണ്.