1.5 കിലോ ആഭരണങ്ങള്‍, 90 നാണയങ്ങള്‍; ബംഗാളിലെ യുവതിയുടെ വയര്‍ ശസ്ത്രക്രിയ നടത്തിയപ്പോള്‍ ഡോക്ടര്‍മാര്‍ ഞെട്ടി
കൊല്‍ക്കത്ത: യുവതിയുടെ വയര്‍ ശസ്ത്രക്രിയ നടത്തിയപ്പോള്‍ ഡോക്ടര്‍മാര്‍ ഞെട്ടി. കാരണം വയറ്റില്‍ കണ്ടെത്തിയത് നിന്നും ഒന്നര കിലോ ആഭരണങ്ങളും 90 നാണയങ്ങളും കണ്ടെത്തി. പശ്ചിമ ബംഗാളിലെ ഭിര്‍ബും ജില്ലയിലാണ് സംഭവം. മാനസീക അസ്വാസ്യമുള്ള സ്ത്രീയുടെ വയറ്റില്‍ ശസ്ത്രക്രിയ ചെയ്തപ്പോഴാണ് ഇത് കണ്ടെത്തിയത്.
വീട്ടില്‍ നിന്നും ആഭരണങ്ങള്‍ കാണാതാകുന്നത് ശ്രദ്ധയില്‍പെട്ട യുവതിയുടെ അമ്മ പോലീസില്‍ പരാതിപ്പെടുകയായിരുന്നു. ഇതിനെക്കുറിച്ച് യുവതിയോട് ചോദിച്ചാല്‍ ഉത്തരം നല്‍കാതെ കരയുകയാണ് പതിവ്. തുടര്‍ന്നും യുവതിയെ നിരീക്ഷിച്ചിരുന്നു. പിന്നീട്, തന്റെ മാനസിക അസ്വാസ്ഥ്യമുള്ള മകള്‍ ഭക്ഷണം തട്ടിത്തെറിപ്പിക്കുകയും പതിവാക്കി. ഇതേത്തുടര്‍ന്ന് ആശുപത്രിയില്‍ എത്തിച്ചപ്പോഴാണ് യുവതി ആഭരണങ്ങള്‍ വിഴുങ്ങിയതായി കണ്ടെത്തിയത്. സഹോദരന്റെ കടയില്‍ നിന്നുമാണ് നാണയങ്ങള്‍ ലഭിച്ചത്.
മാല, മൂക്കുത്തി, കമ്മല്‍, വളകള്‍, പാദസരം, വാച്ച് അടക്കമുള്ള ആഭരണങ്ങളാണ് 26കാരിയായ യുവതിയുടെ വയറ്റില്‍ നിന്നും കണ്ടെടുത്തത്. അഞ്ച് രൂപയുടേയും പത്ത് രൂപയുടേയും നാണയങ്ങളാണ് വയറ്റില്‍ നിന്നും അധികമായി കണ്ടെത്തി.
ചെമ്പിലും പിച്ചളയിലുമുള്ള ആഭരണങ്ങളാണ് യുവതിയുടെ വയറ്റില്‍ നിന്നും കണ്ടെത്തിയതെന്ന് റാംപുരാത്ത് മെഡിക്കല്‍ കോളജ് ശസ്ത്രക്രിയാ വിഭാഗം തലവനായ സിദ്ധാര്‍ത്ഥ് ബിശ്വാസ് പറഞ്ഞു.