ഇലക്ട്രിക് വാഹനങ്ങളുടെ വായ്പയ്ക്ക് ആദായനികുതിയില്‍ 1.5 ലക്ഷം ഇളവ്
ഇലക്ട്രിക് വാഹനങ്ങൾക്ക് വൻ നികുതി ഇളവ് പ്രഖ്യാപനങ്ങളുമായി കേന്ദ്ര ബജറ്റ്. ഇലക്ട്രിക് വാഹനങ്ങൾ വാങ്ങുന്നതിനായി വായ്പ എടുത്തവർക്ക് 1.5 ലക്ഷം രൂപ ആദായ നികുതിയിൽ ഇളവ് ലഭിക്കും. ഇലക്ട്രിക് വാഹനങ്ങളുടെ ജി.എസ്.ടി 12 ശതമാനത്തിൽ നിന്ന് 5 ശതമാനമാക്കി കുറയ്ക്കാൻ ജി.എസ്.ടി കൗൺസിലിനെ സമീപിച്ചതായും മന്ത്രി വ്യക്തമാക്കി.
ഇലക്ട്രിക്ക് വാഹനങ്ങൾക്കായുള്ള അടിസ്ഥാന സൗകര്യ വികസനം ഓരുക്കുന്ന 10000 കോടിയുടെ എഫ്.എ.എം.ഇ 2 സ്കീമിന് ഏപ്രിൽ 1 ന് സർക്കാർ അംഗീകാരം നൽകിയിരുന്നു. ഇലക്ട്രിക്ക് വാഹനങ്ങളിലേക്കുള്ള രാജ്യത്തിന്റെ പരിണാമം വേഗത്തിലാക്കാൻ ഇത് സഹായിക്കുമെന്ന് ധനകാര്യ മന്ത്രി ബജറ്റ് പ്രസംഗത്തിൽ വ്യക്തമാക്കി.
2030 ഓടെ രാജ്യത്തെ ആകെ വാഹനങ്ങളിൽ 30 ശതമാനം ഇലക്ട്രിക്ക് വാഹനങ്ങളാക്കാനാണ് സർക്കാർ ലക്ഷ്യം വെക്കുന്നത്.