Peruvayal News

Peruvayal News

പോളിടെക്‌നിക് രണ്ടാം സ്‌പോട്ട് അഡ്മിഷൻ 19 മുതൽ :

പോളിടെക്‌നിക് രണ്ടാം സ്‌പോട്ട് അഡ്മിഷൻ 19 മുതൽ :



സംസ്ഥാനത്തെ സർക്കാർ എയ്ഡഡ്, സ്വാശ്രയ പോളിടെക്‌നിക് കോളേജുകളിൽ ഒഴിവുള്ള സീറ്റുകളിലേക്കുള്ള രണ്ടാമത് സ്‌പോട്ട് അഡ്മിഷൻ ജൂലൈ 19, 20, 22, 23 തിയതികളിൽ ജില്ലകളിലെ നോഡൽ പോളിടെക്‌നിക്കുകളിൽ നടക്കും. ഓരോ ജില്ലയിലും ഒഴിവുള്ള സീറ്റുകളുടെ വിവരങ്ങൾ www.polyadmission.org എന്ന വെബ്‌സൈറ്റിൽ ലഭ്യമാണ്.
ഇതുവരെ അഡ്മിഷൻ ലഭിക്കാത്ത, റാങ്ക് ലിസ്റ്റിൽ പേരുള്ളവർക്കും, ബ്രാഞ്ച് മാറ്റവും സ്ഥാപനമാറ്റവും ആഗ്രഹിക്കുന്നവർക്കും ഇന്നും നാളെയും രണ്ടാം സ്‌പോട്ട് അഡ്മിഷനുവേണ്ടി പേര് രജിസ്റ്റർ ചെയ്യാം. മുൻപ് രജിസ്റ്റർ ചെയ്തവർ  വീണ്ടും രജിസ്റ്റർ ചെയ്യേണ്ടതില്ല. പ്രിന്റ് ഔട്ട് എടുത്ത് ഹാജരാക്കിയാൽ മതി. ഏത് റാങ്ക്‌വരെയുള്ളവർക്ക് അതത് ജില്ലകളിൽ സ്‌പോട്ട് അഡ്മിഷനിൽ പങ്കെടുക്കാമെന്നത് 18ന് വെബ്‌സൈറ്റിൽ പ്രസിദ്ധീകരിക്കും.
Don't Miss
© all rights reserved and made with by pkv24live