ചന്ദ്രയാൻ 2 വിക്ഷേപണം മാറ്റിവച്ചു, കാരണം അവ്യക്തം; പുതുക്കിയ തീയതി പിന്നീട്
ചന്ദ്രയാൻ 2 വിക്ഷേപണം അവസാന നിമിഷം മാറ്റി വച്ചു. നിശ്ചിത സമയത്തിനുള്ളിൽ വിക്ഷേപണം സാധ്യമാകാത്തതിനാലാണു മാറ്റിവച്ചതെന്ന് മിഷൻ ഡയറക്ടറാണ് അറിയിച്ചത്. എന്നാൽ കാരണം വ്യക്തമാക്കിയിട്ടില്ല.പുതുക്കിയ തീയതി പിന്നീട് അറിയിക്കുമെന്നും മിഷൻ ഡയറക്ടർ അറിയിച്ചു.
ജൂലൈ 15ന് പുലർച്ച 2.51നായിരുന്നു വിക്ഷേപണം നിശ്ചയിച്ചിരുന്നത്. എന്നാൽ ഒരു മണിക്കൂർ മുൻപ്, കൗണ്ട് ഡൗൺ നിർത്തി വയ്ക്കാൻ മിഷൻ ഡയറക്ടർ വെഹിക്കിൾ ഡയറക്ടറോടു നിർദേശിക്കുകയായിരുന്നു.
വിക്ഷേപണത്തിന് 56 മിനിറ്റും 24 സെക്കൻഡും ബാക്കി നിൽക്കെയായിരുന്നു കൗണ്ട് ഡൗൺ നിർത്തിവച്ചത്. സാങ്കേതികത്തകരാർ കാരണമാണ് കൗണ്ട് ഡൗൺ നിർത്തിയതെന്ന അറിയിപ്പും പിന്നാലെയെത്തി. എന്നാൽ എന്താണു കാരണമെന്ന് വ്യക്തമാക്കിയിട്ടില്ല. രാഷ്ട്രപതി റാംനാഥ് കോവിന്ദ് ഉൾപ്പെടെ ചാന്ദ്രയാൻ 2 വിക്ഷേപണം കാണാനെത്തിയിരുന്നു