Peruvayal News

Peruvayal News

2018-19 ല്‍ ഇന്ത്യക്കാര്‍ ഓണ്‍ലൈനില്‍ ഏറ്റവും കൂടുതല്‍ തിരഞ്ഞ ഭക്ഷണം ബിരിയാണിയാണെന്ന് പഠനം.

2018-19 ല്‍ ഇന്ത്യക്കാര്‍ ഓണ്‍ലൈനില്‍ ഏറ്റവും കൂടുതല്‍ തിരഞ്ഞ ഭക്ഷണം ബിരിയാണിയാണെന്ന് പഠനം. 



സൗത്ത് ഇന്ത്യന്‍ വിഭവങ്ങളെക്കാള്‍ നോര്‍ത്ത് ഇന്ത്യന്‍ വിഭവങ്ങളാണ് കൂടുതല്‍ പേര്‍ തിരഞ്ഞതെന്നാണ് പഠനത്തില്‍ പറയുന്നത്. തന്തൂരി ചിക്കനായിരുന്നു കൂടുതല്‍ പേര്‍ തിരഞ്ഞ വിലയേറിയ ഭക്ഷണമെന്നും പഠനത്തില്‍ പറയുന്നു. ഓണ്‍ലൈന്‍ വിസിബിളിറ്റി മാനേജ്‌മെന്റ് പ്ലാറ്റ്‌ഫോമായ എസ്ഇഎംറഷ് നടത്തിയ പഠനത്തിലാണ് ഇക്കാര്യം പറയുന്നത്.  ഇന്ത്യക്കാര്‍ ഇന്റര്‍നെറ്റില്‍ 2,03,507 തവണയാണ് ബിരിയാണി എന്ന് തിരഞ്ഞതെന്നും പഠനത്തില്‍ പറയുന്നു. 2018 ജനുവരി മുതല്‍ 2019 മാര്‍ച്ച് വരെ സമോസ, തന്തൂരി ചിക്കന്‍, ബട്ടര്‍ ചിക്കന്‍ എന്നീ മൂന്ന് നോര്‍ത്ത് ഇന്ത്യന്‍ വിഭവങ്ങളാണ് ഏറ്റവും കൂടുതല്‍ പേര്‍ തിരഞ്ഞതെന്നും പഠനത്തില്‍ പറയുന്നു. തന്തൂരി ചിക്കന്‍ 66,966.67 തവണയും ബട്ടര്‍ ചിക്കന്‍ 65,266.67 തവണയും സമോസ 199,600 തവണയുമാണ് തിരഞ്ഞത്.  ഏറ്റവും കൂടുതല്‍ തിരഞ്ഞ മൂന്ന് സൗത്ത് ഇന്ത്യന്‍ വിഭവങ്ങള്‍ ഇഡ്ഡലി, മസാലദോശ, വട എന്നിവയാണ്. ഇഡ്ഡലി 50,500 തവണയും മസാലദോശ 4,313.33 തവണയും വട 35,753.33 തവണയുമാണ് തിരഞ്ഞത്. 
Don't Miss
© all rights reserved and made with by pkv24live