ആദായ നികുതി റിട്ടേൺ ഫയലിങ് 2018 -19:
2018- 19 സാമ്പത്തിക വർഷത്തിലെ ( 2019-2020 അസ്സെസ്സ്മെന്റ് ഇയർ) ആദായ നികുതി റിട്ടേൺ ഫയൽ ചെയ്യുന്നതിനുള്ള അവസാന ആഗസ്റ്റ് 31 ആണ്. കണക്കുകൾ ഓഡിറ്റിന് വിധേയമാക്കേണ്ട ബിസിനസ് കാരുടെ റിട്ടേൺ ഓഡിറ്റ് റിപ്പോർട്ടോടുകൂടി ഫയൽ ചെയ്യേണ്ട അവസാന തീയതി സെപ്റ്റംബർ 30.
മുൻവർഷങ്ങളിലെ അപേക്ഷിച്ച് കൂടുതൽ ശ്രദ്ധ ആവശ്യമുള്ള ഫയലിംഗ് ആണ് ഇപ്രാവശ്യം വരുന്നത്. അഞ്ച് ലക്ഷത്തിൽ കൂടുതൽ വാർഷിക വരുമാനം ഉള്ളവർ റിട്ടേൺ ഫയൽ ചെയ്യുന്നതിന് കാലതാമസമുണ്ടായാൽ ഡിസംബർ 31 വരെ 5000 രൂപയും മാർച്ച് 31 വരെ 10,000 രൂപയും ലേറ്റ് ഫീ അടയ്ക്കേണ്ടതാണ്. അഞ്ചു ലക്ഷത്തിൽ താഴെ വരുമാനമുള്ളവർക്ക് ആയിരം രൂപയാണ് ലേറ്റ് ഫീ. 2020 മാർച്ച് 31 കഴിഞ്ഞാൽ റിട്ടേൺ ഫയൽ ചെയ്യുക സാധ്യമല്ല.
ഈ വർഷം മുതൽ കൂടുതൽ റിട്ടേണുകൾ പരിശോധിക്കപ്പെടാൻ സാധ്യത ഉള്ളതിനാൽ കൃത്യതയോടെ റിട്ടേൺ ഫയൽ ചെയ്യുക.
ശ്രദ്ധിക്കേണ്ട പ്രധാന കാര്യങ്ങൾ:
➡റിട്ടേൺ ഫയൽ ചെയ്യുമ്പോൾ എല്ലാ വരുമാനവും ഉൾപ്പെടുത്തിയിട്ടുണ്ട് എന്ന് ഉറപ്പുവരുത്തുക.
➡പാൻ നിർബന്ധമായും ആധാറുമായി ബന്ധിപ്പിക്കണം.
➡ഉടൻതന്നെ26AS ഡൗൺലോഡ് ചെയ്തു നിർബന്ധമായും പരിശോധിക്കുക.
➡ടിഡിഎസ് പൂർണമായും വന്നിട്ടില്ലെങ്കിൽ TDS പിടിച്ച സ്ഥാപനവുമായി ബന്ധപ്പെട്ട് വേണ്ട തിരുത്തലുകൾ വരുത്തുക.
➡ പാനുമായി ലിങ്ക് ചെയ്തിട്ടുള്ള ബാങ്ക് അക്കൗണ്ട് തന്നെ കൊടുക്കുക. ജോയിന്റ് അക്കൗണ്ട് കൊടുക്കുമ്പോൾ അത് പ്രത്യേകം ശ്രദ്ധിക്കുകയും വേണം.
➡ എൻ ആർ ഇ അക്കൗണ്ടുകൾ കൊടുക്കാൻ പാടില്ല. അതിൽ ഇൻകം ടാക്സ് റീഫണ്ട് ക്രെഡിറ്റ് ചെയ്യില്ല.
➡ റിട്ടേൺ ഫയൽ ചെയ്യുമ്പോൾ പരമാവധി e- വേരിഫിക്കേഷൻ നടത്താൻ ശ്രമിക്കുക. സാധ്യമായില്ല എങ്കിൽ മാത്രം acknowledgement ബാംഗ്ലൂർക്ക് അയക്കുക.
➡ പാൻ നമ്പർ ജിഎസ്ടി, ബാങ്കുകൾ, മറ്റ് പണമിടപാട് സ്ഥാപനങ്ങൾ എന്നിവയുമായി പൂർണമായും ബന്ധിക്കപ്പെട്ടിരിക്കുന്നു എന്ന് മനസ്സിലാക്കുക.
➡ ഈ ഫയലിംഗ് പോർട്ടലിൽ ലോഗിൻ ചെയ്യുന്നതിന് ഉള്ള യൂസർ ഐഡി നിങ്ങളുടെ പാൻ തന്നെ ആണ്. പാസ്സ്‌വേർഡ് സ്വന്തമായി സൂക്ഷിക്കുക.
➡ റിട്ടേൺ ഫയൽ ചെയ്യുമ്പോൾ സ്ഥിരമായി ഉപയോഗിക്കുന്ന സ്വന്തം ഫോൺ നമ്പറും ഇമെയിൽ ഐഡിയും തന്നെ കൊടുക്കാൻ ശ്രമിക്കുക. തുടർന്നുള്ള മെസേജുകളും മെയിലുകളും ഒക്കെ അതിൽ ആണ് വരുക.