2024ഓടെ എല്ലാ വീടുകളിലും കുടിവെള്ളം
2024ഓടെ എല്ലാ വീടുകളിലും കുടിവെള്ളം എത്തിക്കുമെന്ന് ബജറ്റിൽ പ്രഖ്യാപനം. ജലസ്രോതസുകളുടെ പരിപാലനത്തിന് ജൽ ജീവൻ മിഷൻ പദ്ധതി കൊണ്ടുവരുമെന്നും ധനമന്ത്രി പ്രഖ്യാപിച്ചു.
1.25 ലക്ഷം കിലോമീറ്റർ റോഡ് പ്രധാനമന്ത്രി ഗ്രാം സഡക് യോജനയിൽ ഉൾപ്പെടുത്തി നവീകരിക്കും. കാർഷിക-ഗ്രാമീണ വ്യവസായങ്ങളിൽ 75,000 വിദഗ്ദ്ധ സംരംഭകരെ വികസിപ്പിച്ചെടുക്കും.
മത്സ്യബന്ധന മേഖലയിലെ അടിസ്ഥാന സൗകര്യങ്ങൾ വികസിപ്പിക്കുന്നതിനും പ്രശ്നങ്ങൾ പരിഹരിക്കുന്നതിനും പ്രധാനമന്ത്രി മത്സ്യ സമ്പദാ യോജനക്കും ബജറ്റിൽ നിർദേശം ഉയർന്നു.