ബംഗ്ലാദേശിനെ 28 റണ്‍സിന് തകര്‍ത്ത് ഇന്ത്യ സെമിയില്‍.
315 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ബംഗ്ലാദേശ് 48 ഓവറില്‍ 286 റണ്‍സിന് ഓള്‍ഔട്ടായി. ഇന്ത്യയെ വിറപ്പിച്ചശേഷമാണ് ബംഗ്ലാദേശ് കീഴടങ്ങിയത്. എട്ടു മത്സരങ്ങളില്‍ നിന്ന് 13 പോയിന്റുമായി ഇന്ത്യ രണ്ടാം സ്ഥാനത്ത്.