ഭിന്ന ശേഷിയായവരുടെ പെൻഷൻ ഇന്ന് കൊണ്ടിരിക്കുന്നത് 1200 രൂപയാണ്.ഇന്നത്തെ ജീവിത സാഹചര്യത്തിൽ ഇത് വളരെ പരിമിതമാണ്. മറ്റ് തൊഴിൽ എടുത്ത് ജീവിക്കാൻ കഴിയാത്ത ഭിന്നശേഷി വിഭാഗത്തിൻ്റെ പെൻഷൻ ഏറ്റവും കുറഞ്ഞത് 3000 രൂപയെങ്കിലും ആക്കി മാറ്റണമെന്ന് കൺവെൻഷൻ ബന്ധപ്പെട്ടവരോട് ആവശ്യപ്പെട്ടു. DAWF പെരുമണ്ണ പഞ്ചായത്ത് കൺവെൻഷൻ കുന്ദമംഗലം ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ശ്രീ.രാജീവ് പെരുമൺ പുറ ഉദ്ഘാടനം ചെയ്തു.സംഘടനാ റിപ്പോർട്ട് സംസ്ഥാന കമ്മറ്റിയംഗവും വയനാട് ജില്ലാ സെക്രട്ടറിയുമായ കെ.വി.മോഹൻദാസ് അവതരിപ്പിച്ചു. ഏരിയാ സെക്രട്ടറി ഇ.വിശ്വനാഥൻ സംസാരിച്ചു. ഏരിയാ പ്രസിഡണ്ട് ബി.എസ്.ജിജിൻ അദ്ധ്യക്ഷത വഹിച്ചു.എം.എം.രമേശൻ സ്വാഗതവും.കെ.ബാലകൃഷ്ണൻ നന്ദിയും പറഞ്ഞു.