കെ.ഇ.ആറില്‍ ഭേദഗതി; ചട്ട ഭേദഗതിക്ക് മെയ് 31 മുതല്‍ മുന്‍കാല പ്രാബല്യം
കെ.ഇ.ആറില്‍ ഭേദഗതി വരുത്തി സര്‍ക്കാര്‍ വിജ്ഞാപനമിറങ്ങി. കെ.ഇ.ആറിലെ 32 അധ്യയങ്ങളില്‍ 23 ലും മാറ്റം വരുത്തി. ഭേദഗതിയിലൂടെ ഡയറക്‌ട്രേറ്റ് ഓഫ് ജനറല്‍ എഡ്യൂക്കേഷന് സ്റ്റാറ്റിയൂറ്ററി അധികാരം നല്‍കി. ചട്ട ഭേദഗതിക്ക് മെയ് 31 മുതല്‍ മുന്‍കാല പ്രാബല്യമുണ്ടാകും. ഭേദഗതിയിലൂടെ ഖാദര്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് നടപ്പാക്കുന്നതിലെ പ്രതിസന്ധിയും നീങ്ങി.
1958 ന് ശേഷം കെ.ഇ.ആറില്‍ ഉണ്ടായ സമഗ്ര മാറ്റമാണ് ഭേദഗതി. പൊതു വിദ്യാഭ്യാസ ഡയറക്‌ട്രേറ്റ്, ഹയര്‍ സെക്കന്ററി ഡയറക്‌ട്രേറ്റ്, വി.എച്ച്.എസ്.ഇ ഡയറക്‌ട്രേറ്റ് എന്നിവര്‍ക്ക് കെ.ഇ.ആര്‍ പ്രകാരം നല്‍കിയിരുന്ന സ്റ്റാറ്റിയൂറ്ററി അധികാരങ്ങളാണ് ഭേദഗതിയിലൂടെ ഡയറക്‌ട്രേറ്റ് ഓഫ് ജനറല്‍ എഡ്യൂക്കേഷന് നല്‍കിയത്.
കെ.ഇ.ആറിലെ 32 അധ്യായങ്ങളില്‍ 23 അധ്യായങ്ങളിലാണ് മാറ്റം വരുത്തിയത്. ഖാദര്‍ കമ്മിറ്റി ശുപാര്‍ശയായ സ്‌കൂള്‍ ഏകീകരണം നടപ്പാക്കി ഉത്തരവിറങ്ങിയ മെയ് 31 മുതല്‍ ഭേദഗതിക്ക് പ്രാബല്യമുണ്ട്. ഒന്നു മുതല്‍ പത്ത് വരെ ക്ലാസുകളുള്ള സ്‌കൂളില്‍ ഹെഡ്മാസ്റ്റര്‍ക്കാണ് ചുമതല. അതില്‍ ഹെഡ്മിസ്ട്രസ് എന്നത് കൂടി ഭേദഗതിയിലൂടെ ചേര്‍ത്തു.
ഒന്നു മുതല്‍ 12 വരെ ക്ലാസുകളുള്ള സ്‌കൂളുകളുടെ പൊതു ചുമതല പ്രിന്‍സിപലിനാണ്. പ്ലസ് വണ്‍, പ്ലസ് ടൂ വിന്റെ അക്കാദമിക് തലവനും. സര്‍ക്കാരിനുള്ള പ്രത്യേക അധികാരമുപയോഗിച്ചാണ് കെ.ഇ.ആര്‍ ഭേദഗതി. 2009 ലെ വിദ്യാഭ്യാസ അവകാശ സംരക്ഷണ നിയമത്തിലെ അപാകതകള്‍ കൂടിയാണ് ഭേദഗതിയിലൂടെ നീങ്ങിയത്. ഭേദഗതിയിലൂടെ ഖാദര്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് നടപ്പാക്കുന്നതിലെ പ്രതിസന്ധിയും നീങ്ങി. പൊതു വിദ്യാഭ്യാസ മേഖലയുടെ സമഗ്ര മാറ്റം കൂടിയാകുകയാണ് ഭേദഗതി.