സൗദിയിൽ നിന്ന് ഹജ്ജിനു പോകാനുദ്ദേശിക്കുന്നവർക്കുള്ള രെജിസ്റ്റ്രേഷൻ ജൂലൈ 4നു ആരംഭിക്കും
സൗദിക്കകത്ത് നിന്ന് ഹജ്ജ് കർമ്മത്തിനു പോകാനുദ്ദേശിക്കുന്നവർക്കുള്ള ഓൺലൈൻ രെജിസ്റ്റ്രേഷൻ ജൂലൈ 4 വ്യാഴാഴ്ച ആരംഭിക്കുമെന്ന് ഹജ്ജ് ഉംറ മന്ത്രാലയം ഓർമ്മപ്പെടുത്തി.ഓൺലൈൻ വഴി മാത്രമേ റിസർവേഷൻ സൗകര്യമുള്ളൂ എന്ന് ഓർമ്മപ്പെടുത്തിയ അധികൃതർ മന്ത്രാലയത്തിൻ്റെ വെബ്സൈറ്റിൽ രെജിസ്റ്റ്രേഷനായി സന്ദർശിക്കുന്നവരുടെ തിരക്ക് പരിഗണിച്ച് സെർവർ കപ്പാസിറ്റി വർധിപ്പിച്ചിട്ടുണ്ടെന്നും അറിയിച്ചു സ്വദേശികളും വിദേശികളുമടക്കം 2,30,000 തീർഥാടകർക്കാണു ഈ വർഷം സൗദിക്കകത്ത് നിന്ന് ഹജ്ജ് ചെയ്യാൻ ക്വാട്ട നിർണ്ണയിച്ചിട്ടുള്ളത്.ആഭ്യന്തര തീർത്ഥാടകർക്ക് മെച്ചപ്പെട്ട സേവനങ്ങൾ ലഭ്യമാക്കുന്നതിനായി 180 കംബനികൾക്ക് ഇത്തവണ ലൈസൻസ് അനുവദിച്ചിട്ടുണ്ടെന്ന് ലോക്കൽ ഹജ്ജ് കമ്മിറ്റി കോർഡിനേഷൻ ചെയർമാൻ മുഹമ്മദ് സഅദ് അൽ ഖുറൈശി പറഞ്ഞു.
https://localhaj.haj.gov.sa/ എന്ന വെബ് പോർട്ടലിൽ ജൂലൈ 4 വ്യഴാഴ്ച രാവിലെ 8 മണി മുതൽ ആഭ്യന്തര തീർത്ഥാടകർക്കുള്ള ഓൺലൈൻ രെജിസ്റ്റ്രേഷൻ ആരംഭിക്കും