കരാർ കാലാവധി കഴിഞ്ഞ 5 ചെൽസി താരങ്ങൾ ടീം വിട്ടു
ചെൽസിയിൽ കരാർ കാലാവധി കഴിഞ്ഞ 5 താരങ്ങൾ ക്ലബ് വിട്ടു. ജൂൺ 30ന് കരാർ കാലാവധി കഴിഞ്ഞ അഞ്ചു താരങ്ങളാണ് ക്ലബ് വിട്ടത്. ചെൽസി ക്യാപ്റ്റൻ ആയിരുന്ന ഗാരി കാഹിൽ, യുവന്റസിൽ നിന്ന് ലോണിൽ ചെൽസിയിൽ എത്തിയ ഗോൺസാലോ ഹിഗ്വയിൻ, ഗോൾ കീപ്പർമാരായ റോബ് ഗ്രീൻ, എഡ്വാർഡോ, കെയ്ൽ സ്കോട്ട് എന്നിവരാണ് ടീം വിട്ടത്.
ഏഴര വർഷം സ്റ്റാംഫ്രോഡ് ബ്രിഡ്ജിൽ കളിച്ചതിന് ശേഷമാണ് ഗാരി കാഹിൽ ചെൽസി വിടുന്നത്. ഈ സീസണിൽ അവസരങ്ങൾ കുറഞ്ഞതോടെ തന്നെ ചെൽസി ക്യാപ്റ്റൻ ആയിരുന്ന കാഹിൽ കാഹിൽ ടീം വിടുമെന്ന് ഉറപ്പായിരുന്നു. 291 തവണ ചെൽസിക്ക് വേണ്ടി കളിച്ച കാഹിൽ 25 ഗോളുകളും നേടിയിട്ടുണ്ട്. 2012ലെ ചാമ്പ്യൻസ് ലീഗ് അടക്കം 8 കിരീടങ്ങൾ ഈ കാലയളവിൽ കാഹിൽ നേടിയിട്ടുണ്ട്.
സരി പരിശീലകനായതോടെ ലോൺ അടിസ്ഥാനത്തിൽ യുവന്റസിൽ നിന്ന് എത്തിയ ഹിഗ്വയിനും കരാർ കാലാവധി കഴിഞ്ഞതോടെ യുവന്റസിലേക്ക് മടങ്ങി പോവും. പഴയ പരിശീലകന് കീഴിൽ ചെൽസിയിൽ കളിയ്ക്കാൻ അവസരം ലഭിച്ചെങ്കിലും മികച്ച ഫോം കണ്ടെത്താൻ ഹിഗ്വയിനായിരുന്നില്ല.
ചെൽസിയിൽ മൂന്നാം ഗോൾ കീപ്പറായി എത്തിയ റോബ് ഗ്രീൻ ഈ സീസണോടെ ഫുട്ബോളിൽ നിന്ന് വിരമിച്ചിരുന്നു. 2016ൽ ചെൽസിയിൽ എഡ്വാർഡോയും കരാർ കാലാവധി കഴിഞ്ഞതോടെ ചെൽസി വിട്ടു. കഴിഞ്ഞ സീസണിൽ താരം ലോൺ അടിസ്ഥാനത്തിൽ ഡച്ച് ക്ലബായ വിറ്റെസി അര്നഹേമിലായിരുന്നു.
ചെൽസി അക്കാദമി താരമായ കെയ്ൽ സ്കോട്ട് ആണ് ചെൽസി വിട്ട മറ്റൊരു താരം. ചെൽസിയുടെ കൂടെ എഫ്.എ കപ്പ് യൂത്ത് കിരീടവും യുവേഫ യൂത്ത് ലീഗും താരം നേടിയിട്ടുണ്ട്.